local news

ഭാരത് സ്‌കൗട്ട്‌സ് ആന്റ ഗൈഡ്‌സ് എഴുപത്തിയേഴാം സ്ഥാപക ദിനാഘോഷം നടന്നു

കാഞ്ഞങ്ങാട്: ഭാരത് സ്‌കൗട്ട്‌സ് ആന്റ ഗൈഡ്‌സ് എഴുപത്തിയേഴാം സ്ഥാപക ദിനാഘോഷം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു . ഹോസ്ദുര്‍ഗ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ല സെക്രട്ടറി എം.വി. ജയ സ്ഥാപക ദിന സ്റ്റാമ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. റോവര്‍ ജില്ല കമ്മീഷണര്‍ ഡോക്ടര്‍ കലേഷ് മാണിയാടന്‍, ജില്ല ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍
വി.കെ ഭാസ്‌കരന്‍, റേഞ്ചര്‍ ലീഡര്‍ ദിവ്യ, റോവര്‍ റേഞ്ചേര്‍സ് പങ്കെടുത്തു.

 

error: Content is protected !!