local news

അമ്പലത്തറ ഫൈന്‍ ആര്‍ട്ട് സൊസൈറ്റി അഖില കേരള നാടകോല്‍സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ; ലോഗോ പ്രകാശനം നടന്നു; ചിത്രകാരന്‍ രതീഷ് കക്കാട്ട് തയ്യാറാക്കിയ ലോഗോ ചിത്രകാരി മാധവി കാനത്തുങ്കാല്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: അമ്പലത്തറ ഫൈന്‍ ആര്‍ട്ട് സൊസൈറ്റി അതി ഥമരുളുന്ന അഖില കേരള നാടകോല്‍സവത്തിന്റെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്നു. ചിത്രകാരന്‍ രതീഷ് കക്കാട്ട് തയ്യാറാക്കിയ ലോഗോ ചിത്രകാരി മാധവി കാനത്തുങ്കാല്‍ പ്രകാശനം നിര്‍വ്വഹിച്ചു. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ
അമ്പലത്തറ വെക്കേഷണല്‍ ഫയര്‍ സെക്കന്റ ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാത്രി എട്ടുമണിക്കാണ് പൂര്‍ണ്ണമായും സൗജന്യമായി നാടകോല്‍സവം നടക്കുന്നത്. 27 ന് ഫൈന്‍ ആര്‍ട്ട് സൊസൈറ്റിയുടെ വനിതാ വിഭാഗം അവതരിപ്പിക്കുന്ന ഇത് ജീവിതപാഠം എന്ന നാടകം ആദ്യദിനത്തില്‍ അരങ്ങേറുന്നത്. മടിയന്‍ രമേശന്‍ നാടക രചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണിത്. 28ന് കടയ്ക്കാവൂര്‍ നടന സഭ അവതരിപ്പിക്കുന്ന ഈശ്വരന്റെ തിരക്കഥ, 29ന് തിരുവനന്തപുരം സംസ്‌കൃതിയുടെ ഭൂട്ടാനി , 30ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ശ്വാസം, ഡിസംബര്‍ ഒന്നിന് കായംകുളം പ്യൂപ്പിള്‍സ് അവതരിപ്പിക്കുന്ന ചാപ്ലിന്‍ കുഞ്ഞൂട്ടന്‍ എന്നീ നാടകങ്ങളാണ് അരങ്ങില്‍ എത്തുന്നത്.
നാടകോല്‍സവത്തിന്റെ ഭാഗമായി അമ്പലത്തറ ഇലഞ്ഞിമരച്ചോട്ടില്‍ 14 ന് കെട്ടും വരെയും, 21ന് നാടക ഗാനങ്ങളും നാട്ടിപാട്ടും എന്നി പരിപാടികള്‍ നടക്കും. 26ന് നാടകോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് പാറപ്പള്ളി മുതല്‍ അമ്പലത്തറ വരെ വിളംബര ഘോഷയാത്രയും നടക്കും.വാര്‍ത്താസമ്മേളനത്തില്‍ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി പ്രസിഡന്റ് രാജേഷ് സ്‌കറിയ , സെക്രട്ടറി അമ്പലത്തറ നാരായണന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പി.വി. ജയരാജന്‍,
പി. പത്മാവതി, രാജന്‍ ചെറുവലം, ഉമേശന്‍ മലയാക്കോള്‍, രതീഷ് കക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!