local news

കാവുങ്കാല്‍ നാരായണന്‍ മാസ്റ്റര്‍ ബഹുമുഖ പ്രതിഭ: കെ നീലകണ്ഠന്‍ എം.എല്‍.എ

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകന്‍, അധ്യാപകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയായിരുന്നു കാവുങ്കാല്‍ നാരായണന്‍ മാസ്റ്ററെന്ന് കെ. നീലകണ്ഠന്‍ എം.എല്‍.എ. മാതൃഭൂമി ലേഖകനും പ്രസ് ഫോറം ട്രഷററുമായിരുന്ന കാവുങ്കാല്‍ നാരായണന്‍ മാസ്റ്ററു ടെ പേരിലുള്ള ഫോ ട്ടോ അനാച്ഛാദനം കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട്ടെ മല യോര മേഖലയിലെ വികസന പിന്നോക്കവസ്ഥയെ പൊതുധാരത്തിലേക്ക് കാവുങ്കാല്‍ നാരായണന്‍ മാസ്റ്റര്‍ എത്തിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലക്കുപരിയായി നോവല്‍ എഴുതി സാഹിത്യരംഗത്തും കാവുങ്കാല്‍ നാരായണന്‍ മാസ്റ്റര്‍ ചിരപ്രതിഷ്ട നേടിയതായും എം.എല്‍.എ ഓര്‍മിപ്പിച്ചു.പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്‌മാന്‍ അധ്യക്ഷനായി.കണ്ണൂര്‍ യൂണിവേഴ്സിറ്റി പരീക്ഷ മുന്‍ കണ്‍ട്രോളര്‍ പ്രഫ.കെ. പി. ജയരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കാവുങ്കാല്‍ നാരായണന്‍ മാസ്റ്റര്‍ സ്മാരക വായനശാല ആന്റ ഗ്രന്ഥാലയം അയ്യങ്കാവിന്റെ പ്രസിഡന്റ് ബി പി . പ്രദീപ് കുമാര്‍ സംസാരിച്ചു. എംഎല്‍എയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ടി. മുഹമ്മദ് അസ്ലാം പൊന്നാട അണയിച്ചു.കാവുങ്കാല്‍ നാരായണന്‍ മാസ്റ്റര്‍ സ്മാരകവായനശാല ആന്റ് ഗ്രന്ഥാലയത്തിലേ ക്ക് പ്രസ് ഫോറം പുസ്തക സമര്‍പ്പണം നടത്തി. പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും അനില്‍ പുളിക്കാല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!