കേരളോത്സവം ചെസ്സ് മത്സരം: മിഥുന്‍രാജും ഹര്‍ഷയും ചാമ്പ്യന്‍മാര്‍
പുല്ലൂര്‍: പെരിയ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ചെസ്സ് മത്സരത്തില്‍ മിഥുന്‍രാജ്. കെ ( എ. കെ. ജി കുമ്പള ), ഹര്‍ഷ. കെ (ബ്രദേഴ്‌സ് കൂടാനം) എന്നിവര്‍ പുരുഷ-വനിതാ വിഭാഗത്തില്‍ ചാമ്പ്യന്മാരായി.
വിപിന്‍.ജി (ഗ്രാന്മ ചാലിങ്കാല്‍ ) ജിതിന നായര്‍. കെ (കേളി മൊയോലം ) എന്നിവര്‍ റണ്ണര്‍ അപ്പ് ആയി.
അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടന്ന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. കെ. സബിത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.യുത്ത് കോര്‍ഡിനേറ്റര്‍ പ്രകാശന്‍ എടമുണ്ട കേരളോല്‍സവ പരിപാടികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കി. കുഞ്ഞമ്പു മൊടഗ്രാമം, ഗൗതം കൃഷ്ണ എന്നിവര്‍ ആര്‍ബിട്രര്‍മാരായി. പി. വി. ജയരാജ് സ്വാഗതവും ബി. ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു

