local news

തെരുവത്ത് അറയില്‍ ഭഗവതി ദേവാലയം കളിയാട്ടം സമാപിച്ചു

കാഞ്ഞങ്ങാട്:- ഉത്തര കേരളത്തിലെ പ്രധാന ദേവാലയങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് തെരുവത്ത് അറയില്‍ ഭഗവതി ദേവാലയത്തില്‍ രണ്ടുദിവസങ്ങളിലായി നടന്ന കളിയാട്ട ഉത്സവം സമാപിച്ചു.കളിയാട്ട ഉല്‍സവത്തിന്റെ ഭാഗമായി മൂവാളംകുഴി ചാമുണ്ഡി, പടവീരന്‍, ചൂളിയാര്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. ഉത്സവത്തിന്റെ ഭാഗമായി നിരവധി ആചാര ചടങ്ങുകള്‍, വിവിധ പ്രാര്‍ത്ഥനകള്‍, കലാസംസ്‌കാരിക പരിപാടികള്‍, അന്നദാനം എന്നിവയും നടന്നു. നാടിന്റെ നാനാഭാഗങ്ങളിലുള്ള നൂറുകണക്കിന് ആളുകള്‍ ഉത്സവത്തില്‍ പങ്കാളികളായി

 

error: Content is protected !!