കെഎംഎസ്ആര്‍എ ജില്ലാ കമ്മിറ്റി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു; നഗരസഭ ചെയര്മാന് വി വി രമേശന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്:കേരള മെഡിക്കല്‍ സെയില്‍സ് റെപ്രസെന്റെറ്റീവ്സ് അസോസിയേഷന് (കെഎംഎസ്ആര്‍എ) കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പയ്യന്നൂര്‍ ഐ ഫൗണ്ടേഷന് കാഞ്ഞങ്ങാട് ബ്രാഞ്ചിന്റെ സഹകരണത്തോടെ കാഞ്ഞങ്ങാട് പുതിയകോട്ട ഐ ഫൗണ്ടേഷനില്‍ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെഎംഎസ്ആര്‍എ ജില്ലാ പ്രസിഡന്റ് ബാബു മീത്തല്‍ അധ്യക്ഷനായി. സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. വി. രാഘവന്, കെഎംഎസ്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് പി. കാഞ്ഞങ്ങാട് ഐ ഫൗണ്ടേഷന് ഹോസ്പിറ്റല്‍ പി ആര് ഒ സന്തോഷ് പാലായി എന്നിവര്‍ ക്യാമ്പില്‍ ആശംസകള്‍ അറിയിച്ചു. കോര്‍ഡിനേറ്റര്‍ വിനോദ് എ വി ക്യാമ്പ് നിയന്ത്രണം നടത്തി. കെഎംഎസ്ആര്‍എ ജില്ലാ സെക്രട്ടറി ഷിബു. കെ.വി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി കെ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ കെഎംഎസ്ആര്‍എ അംഗങ്ങള്‍ക്ക് പുറമെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പൊതുജനങ്ങളുമായി നിരവധിപേര്‍ ക്യാമ്പ് ഉപയോഗപ്പെടുത്തി.

