അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവ സൈനികന് അന്തരിച്ചു: അത്തിക്കോത്ത് എ.സി. നഗറിലെ കെ.ഷിജിന് ആണ് മരിച്ചത്
കാഞ്ഞങ്ങാട്: അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവ സൈനികന് അന്തരിച്ചു.
ബല്ല അത്തിക്കോത്ത് എ.സി. നഗറിലെ ബാബു- കല്യാണി ദമ്പതി മകന് കെ.ഷിജിന് (37) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സയിലിരിക്കെ മരിച്ചു. പഞ്ചാബില്‍ സേവനം ചെയ്ത് വരികയായിരുന്നു. അവധിയില്‍ നാട്ടിലെത്തിയതായിരുന്നു. 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്ക്കാരം. ഭാര്യ : ബി.ആര്. വൈഷ്മ്യ (അധ്യാപിക) മകന്: ലിയോഷിജിന്. സഹോദരി: ഷിജിന.
ഇന്ന് രാവിലെ അത്തിക്കോത്ത് എം ജി എല്‍ സി സ്കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. നൂറുകണക്കിന് ആളുകള്‍ അന്ത്യോപചാരം നിരവധി പേര് അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഔദ്യോഗിക ബഹുമതികളുടെ സംസ്കരം നടത്തി.

