State

പുല്ലൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച

മാവുങ്കാല്‍: പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച. തിങ്കളാഴ്ച രാത്രി 8നും ഇന്ന് പുലര്‍ച്ചെ 4.15നും ഇടയിലാണ് സംഭവം. നടപ്പന്തലില്‍ സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ഭണ്ഡാരം കുത്തിത്തുറന്ന നിലയിലാണ് കണ്ടെത്തിയത്. മൂന്നുമാസമായി ഭണ്ഡാരം തുറന്നിട്ടില്ലെന്നും ഏകദേശം 15,000 രൂപ ഉണ്ടാകുമെന്നുമാണ് കരുതുന്നത്.
ക്ഷേത്രത്തിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് കവര്‍ച്ചാസംഘം അകത്തുകടന്നത്. ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ പുല്ലൂരിലെ ബി. ഗംഗാധരന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

error: Content is protected !!