കൂട്ടം പതിനഞ്ചാം വാര്‍ഷികവും ഓണാഘോഷവും ഷാര്‍ജയില്‍ നടന്നു

ഷാര്‍ജ : കാസര്‍കോട് ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യു എ ഇ യിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കൂട്ടം യു എ ഇ യുടെ പതിനഞ്ചാം വാര്‍ഷിക ആഘോഷവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ ഷാര്‍ജ സെന്‍ട്രല്‍ മാളില്‍ വെച്ച് നടന്നു. ആഘോഷ പരിപാടികള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടം പ്രസിഡന്റ് സജിത്ത് അരീക്കര അധ്യക്ഷനായി. സെക്രട്ടറി വിജേഷ് ബീംബുങ്കാല്‍ സ്വാഗതം പറഞ്ഞു.
സ്‌കൂളിലെ മുന്‍ അദ്ധ്യാപകന്‍ തമ്പാന്‍ മാസ്റ്റര്‍ മിയങ്ങാനം പ്രമുഖ എഴുത്തുകാരനും, ARN hit 96.7 FM വാര്‍ത്ത വിഭാഗം തലവനുമായ ഷാബു കിളിത്തട്ടില്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചെയര്‍മാന്‍ വേണുഗോപാല്‍ പാലക്കാല്‍,
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ അനിലാല്‍, ഇന്ത്യന്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അന്‍സാര്‍ താജ്, സാമൂഹ്യ പ്രവര്‍ത്തകന്‍ വി നാരായണന്‍ നായര്‍ , പ്രോഗ്രാം കണ്‍വീനര്‍ കൃഷ്ണകുമാര്‍ കക്കോട്ടമ, ചാരിറ്റി കണ്‍വീനര്‍ രാഘവന്‍ നമ്പ്യാര്‍, വനിതാ കണ്‍വീനര്‍ ബിന്ദു നായര്‍ , ട്രഷറര്‍ സുധീഷ് കുണ്ടംപാറ
എന്നിവര്‍ സംസാരിച്ചു. കൂട്ടത്തിന്റെ അഞ്ചാമത് സ്‌നേഹവീടിന്റെ ഔദ്യോഗിക പ്രഖ്യാപനം പതിനഞ്ചാം വാര്‍ഷിക വേദിയില്‍ വെച്ച് നടന്നു. മുന്നാട് ജയപുരം സ്വദേശിയും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയുമായ ബിന്ദുവാണ് വീടിന് അര്‍ഹയായത്. സംഘടനയുടെ പതിനഞ്ചാം വാര്‍ഷിക വേദിയില്‍ വെച്ച് തങ്ങളുടെ പഴയകാല അധ്യാപകനായ തമ്പാന്‍ മാസ്റ്റര്‍ മീയങ്ങാനത്തെ പൊന്നാട നല്‍കി ആദരിച്ചു. ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും യു എ ഇ യിലെ പ്രമുഖ ബിസിനെസ്സ് സംരംഭകനും, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ജേതാവുമായ ഡോ. അബുബക്കര്‍ കുറ്റിക്കോലിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. കലാ കായിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തന മികവ് തങ്ങളുടേതായ മുദ്ര ചാര്‍ത്താന്‍ കൂട്ടത്തിന് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പഴയ കാല സ്‌കൂള്‍ ഓര്‍മകളെ തൊട്ടുണര്‍ത്താന്‍ പ്രമുഖ നാടക സംവിധായകന്‍ ബിജു കൊട്ടില സംവിധാനം നിര്‍വഹിച്ച ‘ഓര്‍മകളിലേക്ക് ഒരു ലോങ്ങ് ബെല്‍’ എന്ന ദൃശ്യാവിഷ്‌കാരം കാണികളില്‍ നവ്യാനുഭവമായി. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ അറുപതോളം കൂട്ടം പ്രവര്‍ത്തകരാണ് ഈയൊരു ദൃശ്യാവിഷ്‌കാരത്തിന് വേദിയിലെത്തിയത്.തിരുവാതിര ഒപ്പന, സംഘ നൃത്തം, ദഫ് മുട്ട്, മോണോ ആക്ട്, മോഹിനിയാട്ടം, ലളിത ഗാനം, ഫോക് ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ് എന്നിങ്ങനെ വിവിധ കലാപരിപാടികളും ദൃശ്യാവിഷ്‌കരണത്തിന്റെ ഭാഗമായി വേദിയിലെത്തി. ഓണം ഘോഷയാത്ര, ആയിരത്തിലധികം പേര്‍ക്കുള്ള വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയും വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. സ്റ്റാര്‍ സിങ്ങര്‍ വേദികളിലെ പ്രമുഖരായ ബല്‍റാം, ശ്യാംലാല്‍, നീലിമ എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനമേള സദസ്സിനെ ഇളക്കി മറിച്ചു. പ്രമുഖ കോമഡി ആര്‍ടിസ്സ്റ്റ് സുധീര്‍ പറവൂര്‍ അവതരിപ്പിച്ച സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോ ആരാധകരില്‍ ചിരി പടര്‍ത്തി. സൗഹൃദവും സ്‌നേഹവും കലയും കാരുണ്യവും ഒരേ വേദിയില്‍ സംഗമിച്ച അപൂര്‍വ നിമിഷമായിരുന്നു അദ്ധ്യായം 15 സ്നേഹോത്സവം. ഫിനാന്‍സ് കണ്‍വീനര്‍ ഉമേഷ് കുണ്ടംപാറ നന്ദി പറഞ്ഞു.

