State

സംസ്‌കാര സാഹിതിയുടെ ‘സാംസ്‌കാരസായാഹ്നം’ വര്‍ണ്ണാഭമായി; സാഹിതി സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍.മഹേഷ് ഉദ്ഘാടനം ചെയ്തു

 

കാഞ്ഞങ്ങാട്: കെ.പി.സി.സി.സംസ്‌കാര സാഹിതി കാഞ്ഞങ്ങാട്ടെ ഓപ്പണ്‍ വേദിയില്‍ സംഘടിപ്പിച്ച ‘സാംസ്‌കാരസായാഹ്നം ‘ വൈവിദ്ധ്യങ്ങളാല്‍ ശ്രദ്ധേയമായി. വിവിധ കലാപരിപാടികളാലും നൃത്ത നൃത്ത്യങ്ങളും തിരുവനന്തപുരം സാഹിതി തീയേറ്റേഴ്‌സിന്റെ ‘ചൊറിയന്‍ പുഴു ‘കലാസ്വാദകരുടെ മനം കവര്‍ന്നു. യുവത്വത്തിന്റെ പച്ചപ്പുകള്‍ക്ക് മീതെ തീ മേഘങ്ങളായി നിറഞ്ഞു കത്തുന്ന ലഹരി-ഉള്‍പ്പെടെയുളള മാനസീക വൈകല്യങ്ങളില്‍ നിന്ന് പുതിയ തലമുറയെ രക്ഷിക്കാന്‍ നാടകങ്ങള്‍ അടക്കമുള്ള കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു.
രാജ്യത്തെ മുഴുവന്‍ സാംസ്‌കാരിക അക്കാദമികളും കൈവശമുണ്ടായിരുന്ന കോണ്‍ഗ്രസിന് കേരള പിറവിക്ക് ശേഷം തരിച്ചടി നേരിട്ടതിന് പിന്നില്‍ ‘ നിങ്ങളെന്നെ കമ്യൂണിറ്റാക്കി ‘ എന്ന നാടകത്തിന് വലിയ പങ്കുണ്ടായിരുന്നു. നാടകത്തിന്റെ ശക്തി സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹറുവിനു പോലും തിരിച്ചറിയാന്‍ കഴിഞ്ഞു.
ജില്ലാ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി അധ്യക്ഷത വഹിച്ചു. ?ഫോക്ലോര്‍ അക്കാദമി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രദീപ് കുമാര്‍ പയ്യന്നൂരിനെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ജയില്‍ ഉപദേശക സമിതി ബോര്‍ഡ് അംഗം ധന്യ സുരേഷ്, ജില്ലയിലെ കലാ-സാംസ്‌കാരിക രംഗത്ത് പ്രമുഖരായ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, ചിത്രകാരന്‍ പ്രഭന്‍ നീലേശ്വരം, കലാമണ്ഡലംസൗമ്യ ബി. കൃഷ്ണ, കവി നാലപ്പാടം പത്മനാഭന്‍, നാടക നടന്‍ .പി.പി. കുഞ്ഞികൃഷ്ണന്‍ നായര്‍ വെള്ളിക്കോത്ത്, ഫോട്ടോഗ്രാഫര്‍ സുകുമാര്‍ ആശിര്‍വാദ്, സിനിമാതാരം വൃന്ദാ മേനോന്‍, സംഗീത സംവിധായകന്‍ശ്രീശൈലം രാധാകൃഷ്ണന്‍, വാസ്തു ശാസ്ത്ര വിദഗ്ദന്‍ ഡോ.സോമരാജ് രാഘവ ആചാര്യ, സിനിമാതാരങ്ങളായ അഡ്വ, ഗംഗാധരന്‍ കുട്ടമത്ത്, സുനില്‍ സൂര്യ, എന്നിവരും ആദരം ഏറ്റുവാങ്ങി.
?ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍, ഹക്കിം കുന്നില്‍, നാലപ്പാടം പത്മനാഭന്‍, അഡ്വ. ഗംഗാധരന്‍ കുട്ടമത്ത്, ധന്യ സുരേഷ്, ഡോ. വിവേക് സുധാകരന്‍,അനില്‍ വാഴുന്നോറടി, അഡ്വ.ബിജു കൃഷ്ണ, രാജീവന്‍ ടി. എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ദിനേശന്‍ മൂലക്കണ്ടം സ്വാഗതം പറഞ്ഞു. ഫോക്ക്‌ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍ മറുപടി പ്രസംഗം നടത്തി. ? കലാമണ്ഡലം സൗമ്യ ബി. കൃഷ്ണ അവതരിപ്പിച്ച ഭരതനാട്യം, മയൂര കാഞ്ഞങ്ങാടിന്റെ നര്‍ത്തകികള്‍ അണിനിരന്ന ഫ്യൂഷന്‍ തിരുവാതിരയും നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി. തിരുവനന്തപുരം സാഹിതി തിയേറ്റേഴ്‌സ് അവതരിപ്പിച്ച ‘ചൊറിയന്‍ പുഴു’ എന്ന നാടകത്തോടുകൂടി പരിപാടികള്‍ സമാപിച്ചു.

 

error: Content is protected !!