State

യൂറോപ്പില്‍ ജോലി വാഗ്ദാനം നല്‍കി 7, 15,350 രൂപ തട്ടിയെടുത്തു

ആദൂര്‍ :യൂറോപ്പിലെ ലക്‌സംബര്‍ഗില്‍ അക്കൗണ്ടന്റ് ജോലി തരപ്പെടുത്തിതരാമെന്ന് വിശ്വസിപ്പിച്ച് ഭര്‍തൃമതിയായ യുവതിയില്‍ നിന്നും7, 15,350 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കാറഡുക്ക കൊട്ടും കുഴിയില്‍ താമസിക്കുന്ന പി. ചിത്ര ലേഖ (35) യുടെ പരാതിയിലാണ് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന യുനിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഉടമക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തത്. 2026 മാര്‍ച്ച് 25 നും മെയ് 14 വരെയുള്ള തീയതികളിലാണ് ജോലി വാഗ്ദാനം നല്‍കി പ്രതി രണ്ട് തവണകളായി 7, 15 , 350 രൂപ കൈക്കലാക്കിയത്. പിന്നീട് വിസയോ ജോലിയോ തരപ്പെടുത്തി കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

 

error: Content is protected !!