തൃശ്ശൂര്‍ പാലിയേക്കര ചിറ്റിശ്ശേരിയില്‍ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരന് ജീവനൊടുക്കി

പുതുക്കാട്: തൃശ്ശൂര്‍ പാലിയേക്കര ചിറ്റിശ്ശേരിയില്‍ സഹോദരിയെ കൊലപ്പെടുത്തി സഹോദരന് ജീവനൊടുക്കി. ചിറ്റിശ്ശേരി ചാമപറമ്പില്‍ ഇന്ദിര (63) ആണ് കൊല്ലപ്പെട്ടത്. സഹോദരന് അപ്പു (58) ആണ് ഇന്ദിരയെ കൊലപ്പെടുത്തിയ േശഷം ജീവനൊടുക്കിയത്.തിങ്കളാഴ്ച രാവിലെയാണ് ഇന്ദിരയെ കിടപ്പുമുറിയിലും അപ്പുവിനെ അടുക്കളയിലും
മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരയുടെ കൈയിലെ ഞെരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ ഇരുന്ന നിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നത്. അപ്പുവിനെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ്
കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഇന്ദിര. അപ്പുവിന്റെ മകന് എക്സൈസ് ഉദ്യോഗസ്ഥാനായ വൈഷ്ണവ് രാവിലെ ഉറക്കം എഴുന്നേറ്റ് വന്നപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരയേയും
അപ്പുവിനെയും കൂടാതെ വൈഷ്ണവും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മുകളിലെ നിലയിലായിരുന്നു മകന് ഉറങ്ങി കിടന്നിരുന്നത്. രാവിലെ വൈഷ്ണവിന്റെ ഭാര്യ എഴുന്നേറ്റപ്പോള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
ഉടന്‍ തന്നെ വൈഷ്ണവിനെ ഫോണ്‍ വിളിച്ചാണ് വാതില്‍ തുറപ്പിച്ചത്. പിന്നാലെയാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്. തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു മകനായ ജിഷ്ണുവിന്റെ വീട്ടിലാണ് അപ്പുവിന്റെ ഭാര്യ രാത്രി കിടന്നിരുന്നത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

