local news

ജില്ലാ, ഉപജില്ലാ കായിക കിരീടത്തില്‍ മുത്തമിട്ട് ദുര്‍ഗ; ആഹ്ലാദപ്രകടനവുമായി വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: അക്കാദമിക മികവിനൊപ്പം കലാ-കായിക-പ്രവൃത്തി പരിചയ മേളകളിലും തുടര്‍വിജയങ്ങളിലൂടെ ജില്ലയുടെ അഭിമാനമായി മാറിയ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജില്ലാ-ഉപജില്ലാ കായികമേളയിലെ ചാമ്പ്യന്‍ പട്ടത്തിന്റെ ആഹ്ലാദത്തില്‍ പ്രകടനം നടത്തി.ജില്ലാ കായികമേളയില്‍ നിരവധി റെക്കോര്‍ഡുകള്‍ തിരുത്തി 66 പോയിന്റ് നേടി തുടര്‍ച്ചയായ മൂന്നാം തവണയാണ് ദുര്‍ഗ സ്‌കൂള്‍തല ചാമ്പ്യന്മാരായത്. ഉപജില്ലാ കായികമേളയില്‍ 302 പോയിന്റ് നേടി തുടര്‍ച്ചയായ വര്‍ഷങ്ങളിലെ ചാമ്പ്യന്‍ പട്ടവും നിലനിര്‍ത്തി. ചിട്ടയായ പരിശീലനവും സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപകര്‍, രക്ഷിതാക്കള്‍, പി.ടി.എ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ അഭിമാന നേട്ടത്തിന് പിന്നില്‍. സ്‌കൂളില്‍ നിന്നാരംഭിച്ച ആഹ്ലാദപ്രകടനം കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരം, പഴയ ബസ് സ്റ്റാന്‍ഡ്, കാഞ്ഞങ്ങാട് ടൗണ്‍, പുതിയകോട്ട എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്‌കൂളില്‍ സമാപിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. എന്‍. വേണുനാഥന്‍, പ്രധാനാധ്യാപിക പി. സുമ, ഡെപ്യൂട്ടി പ്രധാനാധ്യാപിക കെ.വി. സുജാത, കായികാധ്യാപകരായ എം.കെ. രീണാകുമാരി, വി. മണികണ്ഠന്‍, കായിക വിഭാഗം ചെയര്‍മാന്‍ കെ.വി. ജയന്‍, പി.ടി.എ പ്രസിഡന്റ് പ്രഭാകരന്‍ അവതാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് കെ. സുജിത എന്നിവരുടെ നേതൃത്വത്തില്‍ മെഡല്‍ ജേതാക്കളായ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങി നിരവധി പേര്‍ ആഹ്ലാദപ്രകടനത്തില്‍ പങ്കാളികളായി.

 

error: Content is protected !!