കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് മഡോണ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ മരിച്ചു. മാലോം പുല്ലൊടിയിലെ പൊക്ലത്ത് വീട്ടില്‍ കെ. ജെ. ജയകുമാര്‍ (45) ആണ് മരിച്ചത്. ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് സ്ഥാപനത്തില്‍ കുഴഞ്ഞുവീണജയകുമാറിനെ ആദ്യം മംഗളൂരുവിലെ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്. സി.പി.എം. പുല്ലൊടി ബ്രാഞ്ച് അംഗമായിരുന്നു. പരേതരായ പൊക്ലത്ത് വീട്ടില്‍ ഗോപാലന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സുജാത ജയകുമാര്‍. ഏക മകന്‍: അഭിമന്യു (നാലാം ക്ലാസ് വിദ്യാര്‍ഥി).

 

error: Content is protected !!