ഹോസ്ദുര്‍ഗ് റെയ്ഞ്ച് മുസാബഖ പ്രൗഢ തുടക്കം: സമസ്ത ജില്ലാ ഉപധ്യക്ഷന്‍ എം മൊയ്തു മൗലവി ബാഖവി പുഞ്ചാവി ഉത്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : പതിനെട്ടാമത് ഹോസ്ദുര്‍ഗ് റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖ യ്ക്ക് (ഇസ്ലാമിക കലാ സാഹിത്യ മത്സരം ) കല്ലൂരാവി ബദ്റുല്‍ ഹുദാ മദറസ ശൈഖുല്‍ ജാമിഅ: നഗറില്‍ തുടക്കമായി.
സംഘാടക സമിതി ചെയര്‍മാന്‍ പി മുഹമ്മദ് കല്ലൂരാവിയുടെ നേതൃത്വത്തില്‍ റെയ്ഞ്ച് പരിധിയിലെ മുഴുവന്‍ മഹല്ല് നേതാക്കളും റെയ്ഞ്ച് ഭാരവാഹികളും കൂടി പതിനെട്ട് സമസ്ത പതാകകള്‍ ഉയര്‍ത്തി. തുടര്‍ന്ന് വിവിധ മദ്‌റസകൂളില്‍ നിന്നുള്ള ദഫ് , സ്‌കൗട്ട് , ഉസ്താദുമാര്‍ , മാനേജ് മെന്റ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ , പൊതു ജനങ്ങള്‍ എന്നിവര്‍ അണിനിരന്നു വര്‍ണ്ണ ശമ്പളമായ ഘോഷയാത്ര സംഘടിപ്പിച്ചു. ശേഷം സംഘാടക സമിതി ചെയര്‍മാന്‍ പി മുഹമ്മദ് കല്ലൂരാവിയുടെ അദ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപധ്യക്ഷന്‍ എം മൊയ്തു മൗലവി ബാഖവി പുഞ്ചാവി ഉത്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സഈദ് അസ്അദി പുഞ്ചാവി ആമുഖ ഭാഷണം നടത്തി. കല്ലൂരാവി ജമാഅത്ത് ഖത്വീബ് ആസിഫ് ദാരിമി അല്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. സി എച്ച് അഹ്‌മദ് കുഞ്ഞി ഹാജി വിശിഷ്ടാതിയായി. റസാഖ് പെരിയോട്ട്, സി കെ അഷ്റഫ്, റഷീദ് തോയമ്മല്‍ , എം എസ് ഹമീദ് ഹാജി,ടി അബ്ദുല്‍ അസീസ്, ബശീര്‍ അന്‍ഷിദി, ഉസ്മാന്‍ മൗലവി, മുദ്ദസിര്‍ കല്ലൂരാവി എന്നിവര്‍ സംബന്ധിച്ചു.തുടര്‍ന്ന് ജനറല്‍ മത്സരങ്ങള്‍ നടന്നു. റെയ്ഞ്ച് ജോയിന്റ് സെക്രട്ടറി ഹാഫിസ് മുഹമ്മദ് ഷഫീഖ് റഹ്‌മാനി നന്ദി പറഞ്ഞു.
ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ അദ്ധ്യാപക വിദാര്‍ത്ഥി മത്സരങ്ങള്‍ നടക്കും.
രാത്രി 8 ന് നടക്കുന്ന സമാപന സമ്മേളനം റെയ്ഞ്ച് പ്രസിഡണ്ട് മുസമ്മില്‍ ഫൈസി ഇര്‍ഫാനിയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മുബാറക് ഹസൈനാര്‍ ഹാജി ഉത്ഘാടനം ചെയ്യും. മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി കുഞ്ഞാമദ് ഹാജി പാലക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് വിതരണം നടത്തും. വിവിധ വിഭാഗങ്ങളുടെ സമ്മാനം കല്ലൂരാവി ജമാഅത്ത് ജനറല്‍ സെക്രട്ടറി റസാഖ് പെരിയോട്ടും കലാ പ്രതിഭ പുരസ്‌കാരം സംഘാടക സമിതി ട്രഷറര്‍ എ കെ മുഹമ്മദും മുഅല്ലിം ചാമ്പ്യന്‍ഷിപ്പ് മാനേജ്‌മെന്റ് അസോസിയേഷന്‍ റെയ്ഞ്ച് സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ അരയിയും ഉപഹാര സമര്‍പ്പണം കല്ലൂരാവി ജമാഅത്ത് ട്രഷറര്‍
എം എസ് ഹമീദ് ഹാജിയും സര്‍ട്ടിഫിക്കറ്റ് വിതരണം റെയ്ഞ്ച് ട്രഷറര്‍ റഷീദ് തോയമ്മലും വിതരണം ചെയ്യും. റെയ്ഞ്ച് ജോയിന്റ് സെക്രട്ടറി മുഹയിദ്ധീന്‍ ദാരിമി നന്ദി പറയും.

 

error: Content is protected !!