ലോക പാരാ നീന്തല്‍ താരം ആസിം വെളിമണ്ണ കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജില്‍; കുട്ടികള്‍ക്ക് പ്രചോദനമായി മോട്ടിവേഷന്‍ ക്ലാസ്

കാഞ്ഞങ്ങാട്: ലോക പാരാ നീന്തല്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തെത്തി നാടിന്റെ അഭിമാനമായി മാറിയ ആസിം വെളിമണ്ണ കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജ് സന്ദര്‍ശിച്ച് കുട്ടികളുമായി സംവദിച്ചു.

ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിടണമെന്നും സ്വന്തം ജീവിതം വിജയകരമാക്കാന്‍ ഓരോരുത്തരും സ്വയം പരിശ്രമിക്കണമെന്നും ആസിം കുട്ടികളോട് പറഞ്ഞു. വലിയ സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാന്‍ കഠിനാധ്വാനം ചെയ്യാനും പ്രചോദനം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പരിപാടി എം.പി. ജാഫര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സി.കെ. റഹ്‌മത്തുള്ള അധ്യക്ഷത വഹിച്ചു. ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതവും പി.എം. നാസര്‍ നന്ദിയും പറഞ്ഞു.
ബി.എം. മുഹമ്മദ് കുഞ്ഞി ഹാജി, പി.എം. കുഞ്ഞബ്ദുള്ള ഹാജി, സി. മുഹമ്മദ് കുഞ്ഞി, അബ്ദുള്ള പാലായി, നാസര്‍ പി.കെ. പഴയങ്ങാടി, അബ്ദുള്‍ ഖാദര്‍ തവക്കല്‍, മുഹമ്മദ് ജുനിയര്‍ ബെസ്റ്റോ, ഇസ്ഹാഖ്, സല്‍മ, ഹുസൈനാര്‍ എന്നിവര്‍ സംസാരിച്ചു.
ആസിം വെളിമണ്ണയുടെ ചീഫ് മെന്ററും കോച്ചുമായ ഡോ. ബഷീര്‍ അടാട്ടില്‍, ആസിമിന്റെ പിതാവ്, സുഹൃത്തുക്കള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

 

error: Content is protected !!