പുല്ലൂര്‍ കേളോത്ത് ദേശീയപാതയില്‍ ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ലോറിഡ്രൈവര്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: മഴ വില്ലനായി പുല്ലൂര്‍ കേളോത്ത് ദേശീയപാതയില്‍ ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.
ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഷഹീദിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.
കാസര്‍കോട് ഭാഗത്തു നിന്ന് ആണി കയറ്റി കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ലോറി കേളോത്തെ വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് ശ്രീധരന്‍ എന്നയാളുടെ വീടിന്റെ പിറകിലേക്ക് തലകീഴായി മറിയുകയായിരുന്നു

 

error: Content is protected !!