കാസര്‍കോട് റവന്യൂ ജില്ല കലോത്സവം : ആദ്യ സംഭാവന സ്വീകരിക്കല്‍ ചടങ്ങ് നടന്നു

പെരിയ : പെരിയ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ 24 മുതല്‍ 28വരെ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ല കലോത്സവ നടത്തിപ്പിനായി
ആദ്യ സംഭാവന സ്വീകരിക്കല്‍ ചടങ്ങ് നടന്നു.
സ്‌കൂളിലെ
1991-92 ബാച്ചിലെ എസ്എസ്എല്‍സി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ‘ഓര്‍മ്മക്കൂട്ട് ‘
കൂട്ടായ്മയാണ്
ആദ്യ സംഭാവനയായി
അരലക്ഷം രൂപ നല്‍കിയത്.
ഉദുമ എംഎല്‍ എ കെ.നീലകണ്ഠന്റെ സാന്നിധ്യത്തില്‍ സാമ്പത്തിക കമ്മറ്റി ചെയര്‍മാന്‍ സി.രാജന്‍ പെരിയ സംഭാവന ഏറ്റുവാങ്ങി.

 

error: Content is protected !!