മാരിടൈം ഭേദഗതി ബില്‍ പിന്‍വലിക്കുക. ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം

കാഞ്ഞങ്ങാട്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്നപുതിയ മാരി ടൈം ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ജില്ല ഫിഷറിസ് ഓഫീസിനുമുമ്പില്‍ ധര്‍ണ്ണ സമരം നടത്തുകയും ഭേദഗതിയുടെ കോപ്പി കത്തിക്കുകയും ചെയ്തു. ജില്ല പ്രസിഡന്റ് ബാലകൃഷ്ണന്‍ പുതിയവളപ്പ് ഉദ്ഘാടനം ചെയ്തു.ഈ ബില്ലിന്റെ ബുദ്ധിമുട്ടുകളും മറ്റും സംസ്ഥാന സെക്രട്ടറി കെ. പി. ശശികുമാര്‍ യോഗത്തില്‍ വിശദീകരിച്ചു. പ്രദീപ് അവിക്കല്‍. വിനോദ് അജാനുര്‍. ഉമേഷ് ഓംകാരം എന്നിവര്‍ സംസാരിച്ചു. അനില്‍ സ്വാഗതവും. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!