നീലേശ്വരം: ജില്ലാ കായികമേളയുടെ ആദ്യ ദിനം 25 ഇനങ്ങള് പൂര്ത്തിയായപ്പോള് 61 പോയിന്റുമായി കാസര്കോട് ഉപജില്ല ഒന്നാം സ്ഥാനത്ത്. അഞ്ച് സ്വര്ണം, ഏഴ് വെള്ളി, നാല് വെങ്കലം എന്നിവയുള്പ്പെടെ 61 പോയിന്റാണ് കാസര്കോടിനുള്ളത്. ആറ് സ്വര്ണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം ഉള്പ്പെടെ 51 പോയിന്റുമായി ഹോസ്ദുര്ഗ് രണ്ടാം സ്ഥാനത്തും നാല് സ്വര്ണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഉള്പ്പെടെ 39 പോയിന്റുമായി മഞ്ചേശ്വരം മൂന്നാം സ്ഥാനത്തുമാണ്. കുമ്പള (37), ബേക്കല് (32), ചിറ്റാരിക്കാല് (21), ചെറുവത്തൂര് (20) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. സ്കൂളുകളില് രണ്ട് സ്വര്ണം, ഒരു വെങ്കലം എന്നിവ നേടി 11 പോയിന്റോടെ കോട്ടിക്കുളം നൂറുല് ഹുദ ഇ.എം.എച്ച്.എസും ചെമ്മനാട് ജി.എച്ച്.എസ്.എസും ഒന്നാം സ്ഥാനം പങ്കിടുന്നു. രണ്ട് സ്വര്ണവുമായി 10 പോയിന്റോടെ ദുര്ഗ ഹയര് സെക്കന്ഡറി സ്കൂള് രണ്ടാം സ്ഥാനത്തും 8 പോയിന്റോടെ കോടോം ഡോ. അംബേദ്കര് ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്. രണ്ടാം ദിവസമായ ഇന്ന് രാവിലെ 8.30ന് മത്സരങ്ങള് ആരംഭിക്കും. സബ് ജൂനിയര്, ജൂനിയര്, സീനിയര്, അധ്യാപക വിഭാഗങ്ങളിലായി 100, 200, 400 മീറ്റര് ഓട്ടം, 1500 മീറ്റര് നടത്തം, 400 മീറ്റര് ഹര്ഡില്സ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ഹാമര് ത്രോ, ലോങ് ജംപ്, ഹൈജംപ്, ട്രിപ്പിള് ജംപ് എന്നീ ഇനങ്ങളിലായി 45 മത്സരങ്ങള് നടക്കും.
