നീലേശ്വരം ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു. രാമരത്തെ കെ പി മണികണ്ഠന് ( 60) ആണ് ഇന്ന് രാവിലെ വീട്ടില് കുഴഞ്ഞുവീണ് മരിച്ചത്. അട്ടകണ്ടം മാണിയൂര് സ്വദേശിയാണ്. മാണിയൂരിലെ പരേതനായ അത്തിക്കല് കുഞ്ഞമ്പുവിന്റെയും കെ പി കാര്ത്യായനിയുടെയും മകനാണ്. ഭാര്യ;ഷൈലജ (വാഴുന്നോറടി). മക്കള് :
മീനു മണികണ്ഠന് (ഗായിക) അനശ്വര. സഹോദരങ്ങള്;കെ. പി. ബാലകൃഷ്ണന്,ഗംഗാദേവി,ബാബു മാണിയൂര്,കെ പി രശ്മി (കള്ളാര് ) ,കെ പി സീതാലക്ഷ്മി കരിവള്ളൂര്, കെ പി രാജേശ്വരി (അധ്യപിക നീലേശ്വരം രാജാസ് സ്ക്കൂള്),പരേതയായ കെ പി ഇന്ദിര.
