കാഞ്ഞങ്ങാട് നഗരസഭ കേരളോത്സവം 2026: സംഘാടക സമിതി രൂപീകരണം നടന്നു; ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 10 വരെ വിവിധ കലാകായിക മത്സരങ്ങള്‍ വിവിധ വേദികളില്‍ നടക്കും

കാഞ്ഞങ്ങാട്:- ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 10 വരെ 45 ഇനങ്ങളിലായി നവരസഭയുടെ വിവിധ വാര്‍ഡുകളില്‍ നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭയുടെ 2026 വര്‍ഷത്തെ കേരളോത്സവത്തിന്റെ . വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം നടന്നു. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന യോഗം ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ലതാ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം പി ജാഫര്‍, എം സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, കൗണ്‍സിലര്‍മാരായ പി വി ചന്ദ്രന്‍, അനില്‍ വാഴുന്നോറടി,.എം പ്രശാന്ത്, കെ എം മിനി മോള്‍ എം സേതു എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം വിജയന്‍ സ്വാഗതവും, നഗരസഭ യൂത്ത് കോഡിനേറ്റര്‍ കൃതിക് രാജ് നന്ദിയും പറഞ്ഞു.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ആയി സഹകരിച്ച് നടക്കുന്ന കലാകായിക മത്സരത്തില്‍ പതിനെട്ടനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് ക്ലബ്ബുകളെ പ്രതിനിധീകരിച്ചു,സ്വന്തമായും കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.
മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി ആണ് അപേക്ഷ നല്‍കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായോ 7510 634160 ഈ നമ്പറിലോ ബന്ധപ്പെടുക

 

error: Content is protected !!