ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ എളള് കൃഷിയുമായി വിദ്യാര്‍ത്ഥികള്‍; എള്ള് കൃഷിയുടെ ഉദ്ഘാടനം കൃഷി ഓഫീസര്‍ രമേഷ് കുമാര്‍ നിര്‍വഹിച്ചു

കാഞ്ഞങ്ങാട് :ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ എന്‍.എസ്.എസിന്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തില്‍ സ്‌കൂളില്‍ എള്ള് കൃഷി ആരംഭിച്ചു. എള്ള് കൃഷിയുടെ വിത്തിടല്‍ ഉദ്ഘാടനം കാഞ്ഞങ്ങാട് കൃഷി ഓഫീസര്‍ രമേഷ് കുമാര്‍ നിര്‍വഹിച്ചു. ‘തിലോത്തമ’ എന്ന വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്. 75 – 80 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഈ ഇനം, വരള്‍ച്ചയെ അതിജീവിക്കാനും കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കാനും ശേഷിയുള്ളതാണ് നല്ലവണ്ണം ഉഴുത് കുമ്മായം ചേര്‍ത്ത് നിലം തയ്യാറാക്കി, 30 സെ.മീ അകലത്തില്‍ വിത്ത് വിതച്ചാണ് കൃഷി. ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അധിക ജലസേചനം ആവശ്യമില്ലാത്തതിനാല്‍ വേനല്‍ക്കാല കൃഷിക്ക് ഏറ്റവും അനുയോജ്യമാണിത്.എള്ളില്‍ ധാരാളം കാല്‍സ്യം, ഇരുമ്പ്, പ്രോട്ടീന്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിനും, ഹൃദയാരോഗ്യത്തിനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും എള്ള് ഉത്തമമാണ് . നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ എന്‍. ഉണ്ണികൃഷ്ണന്‍ , കെ ഗീത, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ , ഹെഡ് മാസ്റ്റര്‍ ഗിരീഷന്‍, എന്‍ എസ് എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ പി സമീര്‍ സിദ്ദീഖി , പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു , ദിലീപ് കുമാര്‍ , സി ശാരദ , രഞ്ജിത് കെ പി , സി എം പ്രജീഷ്, അശ്വനി, സുബിത സ്വാതി, ശ്വാമിത പി പി, സനിത എസ് , സിന്ധു പി രാമന്‍ , വോളന്റിയര്‍മാരായ അക്ഷയ് കെ , മുഹമ്മദ് സി, ഷഹനാദ് കെ , കീര്‍ത്തന, വിസ്മയ , ശ്രീദിയ തുടങ്ങിയവര്‍ പങ്കെടുത്തു. വിളവെടുക്കുന്ന എള്ള് കൊണ്ട് സ്‌കൂളില്‍ എളള് വിഭവങ്ങള്‍ കൊണ്ട് എള്ള് ഫെസ്റ്റ് നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍ . എള്ളിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസും നടത്തി . ടീനേജ് പെണ്‍കുട്ടികള്‍ക്ക് എള്ള് വളരെ ഗുണകരമാണ് .ഈ പ്രായത്തില്‍ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും എള്ളില്‍ ധാരാളമുണ്ട്. വിളര്‍ച്ച (അനീമിയ) മാറ്റാന്‍ ടീനേജ് പെണ്‍കുട്ടികളില്‍ ഇരുമ്പിന്റെ കുറവ് സാധാരണമാണ്. എള്ളില്‍ ഇരുമ്പ് ധാരാളം ഉണ്ട്. ഇത് ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കും. ഈ പ്രായം എല്ലുകള്‍ വളരുന്ന സമയമാണ്. എള്ളില്‍ കാല്‍സ്യം പാലിനേക്കാള്‍ കൂടുതല്‍ ഉണ്ട്. ഇത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കും. സിങ്ക് കൂടി ഉള്ളതുകൊണ്ട് ഉയരം വെക്കാനും സഹായിക്കും.
ഹോര്‍മോണ്‍ ബാലന്‍സ് ആന്റ് ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ എള്ളില്‍ അടങ്ങിയിരിക്കുന്ന സെസാമിന്‍, വിറ്റാമിന്‍ ഇ . എന്നിവ ഹോര്‍മോണ്‍ വ്യതിയാനം മൂലമുള്ള മൂഡ് മാറ്റം, വയറുവേദന എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ചൂട് സ്വഭാവം ഉള്ളതുകൊണ്ട് ആര്‍ത്തവം ക്രമമായി വരാന്‍ നാട്ടുവൈദ്യത്തില്‍ ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിനും മുടിക്കും
ടീനേജില്‍ ഉണ്ടാകുന്ന മുഖക്കുരു പ്രശ്‌നങ്ങള്‍ക്കും എള്ളിലെ സിങ്കും, ആന്റി ഓക്‌സിഡന്റുകളും നല്ലതാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി തഴച്ചു വളരാനും എള്ള് നല്ലതാണ്.
ഓര്‍മ്മശക്തിക്കും എനര്‍ജിക്കും
പഠിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍, നല്ല കൊഴുപ്പ് (ഒമേഗ-6), ബി-വിറ്റാമിനുകള്‍ എന്നിവ എള്ളില്‍ ഉണ്ട്. ഇത് ഉന്മേഷവും ഓര്‍മ്മശക്തിയും നല്‍കും.

 

error: Content is protected !!