മാവുങ്കാല് :യുവാവ് പനിബാധിച്ച് മരിച്ചു. പുതിയകണ്ടം മീത്തലെ വീട്ടില് ചന്ദ്രശേഖരന് ആചാരിയുടെയും ചന്ദ്രികയുടെയും മകന് പി.സതീഷ് കുമാര് (45) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്ന്ന് ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല് പരിയാരം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെയായിരുന്നു മരണം. ഇന്റര്ലോക്ക് തൊഴിലാളിയാണ്.
സഹോദരങ്ങള് ശശികുമാര് (മലപ്പച്ചേരി ), ശാലിനി (കുണ്ടേന് കെവ്വല്),സന്തോഷ് (എറണാകുളം).
