40-ാം വാര്‍ഷികാഘോഷ നോട്ടീസ് പ്രകാശനം ചെയ്തു

കരിന്തളം:അഖില കേരള മാവിലന്‍ സമുദായ സംഘടനയുടെ 40-ാം വാര്‍ഷികാഘോഷത്തിന്റെ നോട്ടീസ് പ്രകാശനം വാളൂര്‍ ഉന്നതിയില്‍ വച്ച് നടന്നു. സംസ്ഥാന ഉപദേശക അംഗം കണ്ണന്‍ ആനപ്പെട്ടി നോട്ടീസ് പ്രകാശനം ചെയ്തു .
യോഗത്തില്‍ പ്രസിഡണ്ട് രാജു കൈതോട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാരായണന്‍ പെരിയ സ്വാഗതം പറഞ്ഞു. മോഹനന്‍ വാളൂര്‍, ഓമന കുട്ടന്‍, രാഘവന്‍ എളേരി, രഞ്ജിത്ത്, ഭാസ്‌കരന്‍ ചാലിങ്കാല്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!