കാഞ്ഞങ്ങാട് കരാട്ടെ ടൂര്‍ണമെന്റിന് ഒരുങ്ങുന്നു; 500 കുട്ടികള്‍ മാറ്റുരയ്ക്കും

കാഞ്ഞങ്ങാട്: ചൈനീസ് കെന്‍പോ കരാട്ടെ ഡോയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ഓള്‍ സ്‌റ്റൈല്‍ ഓള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫുള്‍ കോണ്‍ടാക്ട് ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 14ന് രാവിലെ 9ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് ടൂര്‍ണമെന്റ് നടക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട മാസ്റ്റര്‍മാര്‍ക്കും വിവിധ ആയോധനകലാ ശൈലികളിലെ പരിശീലകര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. 6-8, 9-11, 12-14, 15-17, 18+ എന്നീ വിവിധ പ്രായവിഭാഗങ്ങളില്‍ തൂക്കത്തിന്റെയും ഉയരത്തിന്റെയും അടിസ്ഥാനത്തില്‍ 56 കാറ്റഗറികളിലായി 500 ഓളം കുട്ടികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മാത്യു ജോസ്, രാജേഷ് നായര്‍, കെ.ജെ. ഇമ്മാനുവല്‍, രമേശന്‍ മണലില്‍, ജി. മണികണ്ഠന്‍, ഷാജി ജോസഫ്, എം. രത്‌നാകരന്‍ മാവുങ്കാല്‍, അഖില്‍ ജോജന്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!