കാഞ്ഞങ്ങാട് :- പുരാതനവും ആചാര പെരുമയാല് സമ്പന്നവുമായ കാഞ്ഞങ്ങാട് ശ്രീ മന്ന്യോട്ട് ദേവാലയത്തില് ജനകീയ കൂട്ടായ്മയില് 2027 ജനുവരി 22 മുതല് 28 നടക്കുന്ന പുനപ്രതിഷ്ഠ ബ്രഹ്മ കലശ കളിയാട്ട ഉത്സവത്തിന്റെയും ഒക്ടോബര് മുതല് മൂന്ന് മാസങ്ങളിലായി നടക്കുന്ന കലാസാംസ്കാരിക പരിപാടികളുടെ വിജയത്തിനായുള്ള ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും അനുബന്ധ പരിപാടികളുടെ ഭാഗമായി ജില്ലാതല കൈകൊട്ടിക്കളി മത്സരവും നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം അന്തിത്തിരിയന് മോഹനന് അന്തിത്തിരിയന് നിലവിളക്ക് കൊളുത്തി. ആഘോഷ കമ്മിറ്റി രക്ഷാധികാരി എം രാഘവന് അധ്യക്ഷനായി. ആഘോഷ കമ്മിറ്റി ചെയര്മാന് പി. രഘുനാഥ് കൈകൊട്ടി കളി മത്സരം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം കോയ്മ മിഥുന് മോനാച്ച,ആഘോഷ കമ്മിറ്റി വര്ക്കിംഗ് ചെയര്മാന് അംബുജാക്ഷന് കുന്നരുവത്ത്, ജനറല് സെക്രട്ടറി ചന്ദ്രന് ആലാമി പള്ളി, ട്രഷറര് കെ പി ജ്യോതിഷ്, കണ്വീനര്മാരായ സനില് മന്ന്യോട്ട്, അംബുജാക്ഷന് ആലാമി പള്ളി തുടങ്ങിയവര് സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് വി സുരേഷ് മോഹന് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്വീനര് . എം സുനില് നന്ദിയും പറഞ്ഞു.
