കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ മോഡല്‍ സി ഡി എസ് ഫസ്റ്റ് ജന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിച്ചു; വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങളെയാണ് ആദരിച്ചത്

കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് ഫസ്റ്റ് ജന്‍ഡര്‍ റിസോര്‍സ് സെന്റര്‍ ന്റെ ഭാഗമായി വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ജന്‍ഡര്‍ ചാമ്പ്യന്മാരെ ആദരിച്ചു. നാട്ടുവൈദ്യത്തില്‍ കഴിവ് തെളിയിച്ച എ സി നഗറിലെ നാരായണി,മംഗലംകളി ഫോക് ലോര്‍ അവാര്‍ഡ് നേടിയ എസി നഗറിലെ മീനാക്ഷി, പാലിയേറ്റീവ് നേഴ്‌സ്അതിയാമ്പൂരിലെ ടി കെ ദീപ്തി, മികച്ച കര്‍ഷകയ്ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കവ്വായിലെ യമൂന, ബാലസഭ രൂപീകരണത്തിനായി പ്രവര്‍ത്തിച്ച ലക്ഷ്മി നഗറിന്റെ പൊന്നമ്മ, നിരവധി സിനിമകളില്‍ അഭിനയിച്ച മോനാച്ചിയിലെ തമ്പായി അമ്മ എന്നിവരെയാണ് ആദരിച്ചത്. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് ചെയര്‍മാന്‍ വി. വി. രമേശന്‍ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം സുമതി അധ്യക്ഷ വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഫൗസിയ ഷെരീഫ്, മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍ കെ എം മിനിമോള്‍,കുടുംബശ്രീ ജില്ലാമിഷന്‍ എഡി എം സി കെ എം കിഷോര്‍കുമാര്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍ വി ദിവാകരന്‍, സെക്കന്റ് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി വി രത്‌നവതി,സി ഡി എസ് ഫസ്റ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ എന്‍ പി പ്രേമവല്ലി എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ഫസ്റ്റ് ചെയര്‍പേഴ്‌സണ്‍ എം പുഷ്പലത സ്വാഗതവും ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോഡിനേറ്റര്‍ സിവി ജെനിരാജ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, സി ഡി എസ് അംഗങ്ങള്‍, കുടുംബശ്രീഅംഗങ്ങള്‍, ജില്ലാമിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍മാര്‍, ജില്ലാ മിഷന്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

 

error: Content is protected !!