കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 2008 എസ്.എസ്.എല്‍.സി. ബാച്ച് ‘ഓര്‍മ്മയില്‍ 10 ജി’ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു

നീലേശ്വരം: കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 2008 എസ്.എസ്.എല്‍.സി. ബാച്ച് ജി ഡിവിഷന്‍ പൂര്‍വവിദ്യാര്‍ഥി ‘ഓര്‍മ്മയില്‍ 10 ജി’ സംഗമം സംഘടിപ്പിച്ചു. നീലേശ്വരം ഗോകുലം നളന്ദ റിസോര്‍ട്ടില്‍ നടന്ന പരിപാടി റംഷീദ് തോയമ്മല്‍ ഉദ്ഘടനം ചെയ്തു. ഷക്കീബ് കുശാല്‍ നഗര്‍ അധ്യക്ഷനായി.
റാസിഖ് ബദരിയാനഗര്‍, സി.വി. നിതിന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. രഞ്ജിത്ത് റാവു,
നിഖില്‍, തൗസീഫ്, എന്‍.പി. നിതിന്‍, കെ. ഗണേഷ്, രഗീഷ്, രാഗേഷ്, അസ്ഹര്‍, സുധീഷ്, അജിത്, വിജിന, ദിവ്യ, പുണ്യപ്രഭ, കവിത, സാബിറ ബാനു, സെമിയ്യ, ഫാത്തിമ, ശുഹൈബ, റമീസ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!