പ്രതിശ്രുത വധു പുഴയില്‍ ചാടി ജീവനൊടുക്കി

പയ്യന്നൂര്‍: പ്രതിശ്രുത വധു പുഴയില്‍ ചാടി ജീവനൊടുക്കി. പയ്യന്നൂര്‍ ടൗണിലെ മാളിലെ ജീവനക്കാരി കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24) യാണ് ജീവനോടുക്കിയത്. ഇന്നലെ വൈകിട്ട് 4 മണിക്ക് യുവതി കൂര്‍ക്കരയിലെ കൗണ്‍സിലിങ്ങ് നടത്തുന്ന സ്ഥലത്തേക്ക് ബന്ധുവിനും വിവാഹം ഉറപ്പിച്ച യുവാവിനും അയാളുടെ ബന്ധുവിനൊപ്പവും ചെന്ന ശേഷം സംസാരിച്ച് കൊണ്ടിരിക്കെ യുവതി തന്റെ സ്‌കൂട്ടറുമായി ആരോടും പറയാതെ ഓടിച്ചു പോകുകയായിരുന്നു. പിന്നീട് രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് അമ്മാവന്‍ കാനായി മുക്കൂടിലെ എം. ശ്രീധരന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണത്തില്‍ ഇന്നലെ രാത്രിയോടെ യുവതിയുടെ സ്‌കൂട്ടര്‍ ചിറ്റാരികൊവ്വല്‍ റോട്ടറി ക്ലബ്ബ് റോഡില്‍ തണല്‍ ഇക്കോ പാര്‍ക്കിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ചെരിപ്പും ഇവിടെ നിന്നും കണ്ടെത്തിയതോടെ യുവതി പുഴയില്‍ ചാടിയിട്ടുണ്ടാകാമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് സ്‌കൂബാ ടീമിന്റെ സഹായത്തോടെ പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി നടത്തിയ തിരച്ചിലാണ് തണല്‍ ഇക്കോ പാര്‍ക്കിന് സമീപം പുഴയില്‍ ഇന്ന് രാവിലെ 11.15 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തും. കാനായി മുക്കൂടിലെ പരേതനായ ചന്ദ്രന്റെയും ജാനകിയുടേയും മകളാണ്. സഹോദരി: ശ്രീലക്ഷ്മി .

 

error: Content is protected !!