കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്രം അയ്യപ്പന്‍വിളക്ക് മഹോത്സവം ഡിസംബര്‍ 19, 20 തിയ്യതികളില്‍ നടക്കും. ആഘോഷ കമ്മറ്റി രൂപീകരിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി. അശോകന്‍ അധ്യക്ഷനായി.
കുഞ്ഞിക്കണ്ണന്‍ ഗുരുസ്വാമി, രാഘവന്‍ പാനക്കാട്ട് ഗുരുസ്വാമി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.പ്രകാശന്‍ സ്വാഗതവും ബി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.അരവത്ത് പത്മനാഭപട്ടേരി, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, ഡോ. കെ വി വാസു, ഡോ. മഞ്ചുനാഥപൈ, ഡോ. താരാനാഥ് , വി. രാമന്‍, പി. വി. കുഞ്ഞിക്കണ്ണന്‍, അലക്കോട്ടന്‍ രാഘവന്‍ (രക്ഷാധികാരിമാര്‍). രജിത്ത് നിത്യാനന്ദ (ചെയര്‍മാന്‍), പി.രാധാകൃഷ്ണന്‍
(ജനറല്‍ കണ്‍വീനര്‍), ബി.കെ. ദാമോദരന്‍ (ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍), എന്നിവരടങ്ങിയ 101 അംഗ അയ്യപ്പക്കമ്മിറ്റി രൂപീകരിച്ചു.
കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്രം അയ്യപ്പന്‍വിളക്ക് മഹോത്സവം : ഡിസംബര്‍ 19, 20 തിയ്യതികളില്‍; ആഘോഷ കമ്മറ്റി രൂപീകരിച്ചു
