ക്രിയേറ്റീവ് കാഞ്ഞങ്ങാട് കലാ-സാംസ്‌കാരിക വേദി; വയലാര്‍ പുരസ്‌കാരം: 2026;ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍നിന്നും കവിതകള്‍ ക്ഷണിക്കുന്നു

കാഞ്ഞങ്ങാട് : ക്രിയേറ്റീവ് കാഞ്ഞങ്ങാട് കലാ-സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യ
ത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തി
വര്‍ഷന്തോറും നല്‍കി വരുന്ന വയലാര്‍ പുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിക്കുന്നു. പത്താം തരം (എസ്.എസ്.എല്‍.സി.)
വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ സ്വന്തമായി രചിച്ച മലയാള കവിതകളാണ് അയക്കേണ്ടത്.
കവിതകള്‍ അയക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ പേര്,പഠിക്കുന്ന ക്ലാസ്, വിദ്യാലയത്തിന്റെ പേര് എന്നിവ സാക്ഷ്യപ്പെടുത്തുന്ന പ്രധാനാ
ധ്യാപകന്റെ സാക്ഷ്യപത്രവും ഒപ്പം സമര്‍പ്പിക്കേ
ണ്ടതാണ്.
5,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.തിരഞ്ഞെടുക്ക
പ്പെടുന്ന കവിതയ്ക്കുള്ള പുരസ്‌കാരം 2026 ഒക്ടോബര്‍ 30-ന് കാഞ്ഞങ്ങാട് വെച്ചു നടക്കു
ന്ന വയലാര്‍ അനുസ്മരണ പരിപാടിയില്‍ സമ്മാനിക്കും.
കവിതകള്‍ ലഭിക്കേണ്ട അവസാന തീയതി:
22 ഒക്ടോബര്‍ 2026
കവിതകളും സാക്ഷ്യപത്രവും അയക്കേണ്ട വാട്‌സ്ആപ്പ് നമ്പര്‍: 9447314292
9495418339

error: Content is protected !!