ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ ) ബേക്കല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു; ഏരിയ പ്രസിഡന്റ് അഖില്‍ അയ്യങ്കാവ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ ) ബേക്കല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ബേക്കല്‍ ആസാദ് മൂസ ഹാജി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ ഹാളില്‍ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് അഖില്‍ അയ്യങ്കാവ് കണ്‍വെന്‍ഷന്‍ ഉ ദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹരികൃഷ്ണന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സുരേഖ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ ട്രഷറര്‍ ബെറ്റി, ജില്ലാ വൈസ് പ്രസിഡന്റ് പി രാജന്‍, ഏരിയ ജോയിന്റ് സെക്രട്ടറി നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി അജിന വാര്‍ഷിക റിപ്പോര്‍ട്ടും,യൂണിറ്റ് ട്രഷറര്‍ ആസാദ് മൂസ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, മുന്‍ സെക്രട്ടറി അര്‍ജുന്‍ തൊഴില്‍ സംബന്ധമായി വിദേശത്ത് പോയതിനാല്‍ പുതിയ സെക്രട്ടറിയായി പത്മകുമാര്‍ കല്യോട്ടിനെ കണ്‍വെന്‍ഷനില്‍ തിരഞ്ഞെടുത്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് സ്‌നേഹജന്‍ മടിയന്‍ അനുശോചനം പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അജിന സ്വാഗതവും യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

 

 

error: Content is protected !!