കാഞ്ഞങ്ങാട്:- കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള പുരാതനമായ നിട്ടുടു ക്കം മാരിയമ്മ ദേവി ക്ഷേത്രത്തില്‍ നാടിന്റെ കൂട്ടായ്മയില്‍ 10 ദിവസങ്ങളിലായി നടക്കുന്ന നവരാത്രി ഉത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ച് കുലക്കൊത്തല്‍ ചടങ്ങ് നടന്നു. ക്ഷേത്ര പരിസരത്ത് നേരത്തെ തയ്യാറാക്കിയ വീട്ടിലാണ് വാദ്യമേളത്തിന്റെയും, വിവിധ പൂജകള്‍ക്കും ശേഷം കുലകൊത്തല്‍ നടത്തിയത്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ശ്രീധരന്‍ വാരിക്കാട്ട്, ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത് കായര്‍ത്താര്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നിരവധി ആളുകളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ എത്തിച്ചു. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും, നിരവധി പൂജകളും, ആചാര ചടങ്ങുകളും, കലാസാംസ്‌കാരിക പരിപാടികളും, നവരാത്രി ദിനത്തില്‍ അന്നദാനം, വാഹന പൂജ, വിദ്യാരംഭം, ചണ്ഡികാ ഹോമം തുടങ്ങിയ നിരവധി ചടങ്ങുകള്‍ ഉത്സവത്തിന്റെ ഭാഗമായി നടക്കും.
11 ന് ഞായര്‍
നവരാത്രി ആരംഭം
രാവിലെ 7.30 ന്
ഗണപതിഹോമം
8.30 ന് ധ്വജാരോഹണം,
രാത്രി 7 മണിക്ക് നൃത്തനൃത്യങ്ങള്‍
(അവതരണം: ദൃശ വിശാല്‍ ആന്റ് ടീം)
രാത്രി 7.30 ന് ഭജന (നിട്ടടുക്കം ശ്രീ മാരിയമ്മ ക്ഷേത്ര മാതൃ സമിതി
9.30 ന് നവരാത്രി പൂജ, പ്രസാദവിതരണം
12 ന് തിങ്കള്‍
വൈകു. 6.45 ന് മോഹിനിയാട്ടം ആവണി പ്രവീണ്‍ അതിയാമ്പൂര്‍
രാത്രി 7.30 ന് ഭജന വിശ്വകര്‍മ ക്ഷേത്ര ഭജന സമിതി, മാവുങ്കാല്‍
13 ന് ചൊവ്വ
വൈകുന്നേരം 6.30 ന് തിരുവാതിര 1. ടീം നന്ദനം കാഞ്ഞങ്ങാട് 2. ധ്വനി മേലാങ്കോട്ട്
രാത്രി 7.30 ന് ഭജന ദുര്‍ഗാ പരമേശ്വരി ഭജന മണ്ഡലി ഹോസ്ദുര്‍ഗ് കാഞ്ഞങ്ങാട്
14. ബുധന്‍
വൈകു:6.30 ന് കൈകൊട്ടിക്കളി നര്‍ത്തനം നെല്ലിക്കാട്ട്
രാത്രി 7.30 ന് ഭജന സര്‍വ്വ മംഗള ഭജന സംഘം ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്
15 വ്യാഴം
രാത്രി 7.30 ന് ഭജന പുല്ലൂര്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതി
16വെള്ളി
വൈകു: 6.00മണിക്ക് ഭജന,ശ്രീ സത്യസായി ഭജന സമിതി ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്.
രാത്രി 7.30 ന് ഗാനമേള കരോക്കെ ശ്രുതിലയ മ്യൂസിക് ഗ്രൂപ്പ്, കാഞ്ഞങ്ങാട്
17 ശനി
വൈകു :6.30: സെമിക്ലാസില്‍ ഫ്യൂഷന്‍ തിരുവാതിര(അവതരണം വന്ദന ടീം കാഞ്ഞങ്ങാട് ) രാത്രി 7.30 ന് ഭജന് കൊഴക്കുണ്ട് ശ്രീ അയ്യപ്പ മഠം മാതൃ സമിതി ഭജന സംഘം
18 ഞായര്‍
വൈകു: 6 മണിക്ക്: ഫ്യൂഷന്‍ ഡാന്‍സ് 1. ധ്വനി മേലാങ്കോട്ട് 2. ടീം ദുര്‍ഗ്ഗ അടമ്പില്‍
രാത്രി 7.30 ന് ഭജന ദുര്‍ഗ്ഗ ഭജന സമിതി, കൊളവയല്‍
19 തിങ്കള്‍
വൈകു: 6 മണി മുതല്‍ തിരുവാതിര അമ്മാസ് പൈരടുക്കം
തുടര്‍ന്ന് കോല്‍ക്കളി (ടീം പൈരടുക്കം)
രാത്രി 7.00 മണിക്ക് ഫ്യൂഷന്‍ ഡാന്‍സ് അത്തിക്കോത്ത് രാജഗുളികന്‍ മരം ദേവസ്ഥാനം മാതൃസമിതി
ഗാനമേള തത്വമസി ആന്റ് കാരളി മൂവീസ്
രാത്രി 7.30 ന് ഭജന നിട്ടടുക്കം മാരിയമ്മ ഭജന സംഘം
20ചൊവ്വ മഹാനവമി
വാഹന പൂജ
രാവിലെ 8 മണി മുതല്‍ 10.30 വരെ
വൈകു. 6 മുതല്‍ രാത്രി 8 മണി വരെയും
രാവിലെ 11 മണിക്ക് ഭക്തി ഗാനസുധ (അതുല്യ & ടീം)
ഉച്ചയ്ക്ക് 12.00 മണിക്ക് ഉച്ചപൂജ
ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ അന്നദാനം
വൈകു. 6 മണിക്ക് തിരുവാതിര
ടീം അതിയാമ്പൂര്‍ . ടീം ആരുദ്ര, മേലാംങ്കോട്ട്
രാത്രി 7.00 മണിക്ക് കൈകൊട്ടിക്കളി
ത്രിപുരേശ്വരി, കാട്ടുകുളങ്ങര
വൈകു :7.30ന്
വിഷ്ണുമൂര്‍ത്തി ഭജന സംഘം, കുന്നുമ്മല്‍
രാത്രി 11 മണിക്ക് നവമിപൂജ, പ്രസാദവിതരണം
21(ബുധന്‍) വിജയദശമി
രാവിലെ :8മണിക്ക് വിദ്യാരംഭംചണ്ഡികാഹോമംരാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെ കുമ്പള ആരിക്കാടി ശ്രീ ചക്രപാണി ദേവപൂജിത്തായ അവര്‍കളുടെ കാര്‍മികത്വത്തില്‍
വൈകു. 6 മണിക്ക് മോഹിനിയാട്ട പഥം അവതരണം
തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍
രാത്രി 7മണിക്ക് മാജിക് ഷോ വത്സരാജ് കാട്ടു കുളങ്ങര
രാത്രി 10മണിക്ക്
ആരതി എഴുനള്ളിപ്
രാത്രി 11 മണിക്ക് വിജയദശമി പൂജ,പ്രസാദവിതരണം. ഉത്സവം സമാപിക്കും
