ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് ജില്ലാതല വാര്‍ത്ത വായന മത്സരം നടന്നു

കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ്,കാസറഗോഡ് ജില്ലാ സാമൂഹ്യശാസ്ത്ര ആഭിമുഖ്യത്തില്‍ ജില്ലാതല വാര്‍ത്ത വായന മത്സരം ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരം നഗരസഭാചെയര്‍മാന്‍ വി വി രമേശന്‍ ഉല്‍ഘാടനം ചെയ്തു .സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പ്രഭാകരന്‍ അവതാര്‍ അധ്യക്ഷനായി ..വാര്‍ഡ് കൗണ്‍സിലര്‍മാരായ എം പ്രശാന്ത് ,എച്ച് ആര്‍ സുകന്യ ,പ്രിന്‍സിപ്പാള്‍ ഡോഃ എന്‍ വേണുനാഥന്‍ ,ഹെഡ്മിസ്ട്രസ് പി സുമ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ വി സുജാത ,പത്രപ്രവര്‍ത്തകരായ മണികണ്ഠന്‍ പാലിച്ചിയടുക്കം ,കെ സി ലൈജു ,ബേക്കല്‍ സബ്ജില്ലാ സാമൂഹ്യശാസ്ത്രക്‌ളബ്ബ് സെക്രട്ടറി എംമഹേഷ് എന്നിവര്‍ സംസാരിച്ചു . സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജില്ലാ സെക്രട്ടറി കെ വി ജയന്‍ സ്വാഗതവും സംസ്ഥാനസെക്രട്ടറി പി മധുസൂദനന്‍ നന്ദി പറഞ്ഞു .ജില്ലയിലെ ഏഴുസബ്ജില്ലയിലേയും വിജയികളായ 45 വിദ്യാര്‍ത്ഥികളാണ് മലയാളം കന്നഡ മീഡിയത്തലായി ഹൈസ്‌കൂള്‍ ,ഹയര്‍സെക്കന്ററി തലത്തില്‍ നടക്കുന്ന വാര്‍ത്താവായനാമല്‍സരത്തില്‍ പങ്കെടുത്തത് .വാര്‍ത്താരചനയും എഡിറ്റിംഗും അവതരണവും ഉള്‍പ്പെടുത്തിയ മല്‍സരം കുട്ടികളെ വായനയുമായും സമകാലികസംഭവങ്ങളുമായും ബന്ധിപ്പിക്കുന്നു.

 

error: Content is protected !!