കാഞ്ഞങ്ങാട്:- സിപിഎം പുതുക്കൈ ലോക്കല്‍ കമ്മിറ്റി ബഹുജന സംഗമം നടത്തി. വാഴുന്നോറടിയില്‍ നടന്ന സംഗമം സംസ്ഥാന കമ്മിറ്റി അംഗം എം. പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത്, ഏരിയ കമ്മിറ്റി അംഗം എന്‍ പ്രിയേഷ്, കെ രുക്മണി, സി ബാലകൃഷ്ണന്‍, കെ രവീന്ദ്രന്‍, പി വി മോഹനന്‍, ടി കെ രവി,സുജിത്ത് മോനാച്ച, ടി കമലം എന്നിവര്‍ സംസാരിച്ചു. പുതുക്കൈ ലോക്കല്‍ സെക്രട്ടറി എം ആനന്ദന്‍ സ്വാഗതം പറഞ്ഞു, ലോക്കല്‍ പരിധിയിലെ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളെയും , കല കായിക മേഖലകളില്‍ സംസ്ഥാന ജില്ലാ തലങ്ങളില്‍ കഴിവ് തെളിയിച്ച കഴിവ് തെളിയിച്ചവരെയും ആദരിച്ചു. വിപ്ലവ ഗാനമേളയും നടന്നു.
സിപിഎം പുതുക്കൈ ലോക്കല്‍ കമ്മിറ്റി ബഹുജന സംഗമം നടത്തി
