മടിക്കൈ: വ്യവസായ പാര്‍ക്കിന്റെ പേരില്‍ ഗുരുവനം കുന്നില്‍ നടക്കുന്നത് വന്‍ അഴിമതിയാണെന്ന് ബി.ജെ.പി ആരോപിച്ചു. 85 ഏക്കറോളം വരുന്ന കുന്നിന്‍ മുകളിലെ ഭൂരിഭാഗം സ്ഥലത്തും കുന്നിടിച്ച് പാറയും മണ്ണും കടത്തിക്കൊണ്ടുപോയി. 75 വര്‍ഷമായി സി.പി.എം ഭരിക്കുന്ന മടിക്കൈ പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും അതിര്‍ത്തി പ്രദേശമാണ് ഗുരുവനം. ഖനനത്തിന് അനുമതി നല്‍കിയത് കഴിഞ്ഞ 10 വര്‍ഷം കേരളം ഭരിച്ച സി.പി.എം സര്‍ക്കാരാണെന്നും ഇതിന്റെ പേരില്‍ ജില്ലാ പഞ്ചായത്ത് മുതല്‍ ഗ്രാമപഞ്ചായത്ത് വരെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. അനധികൃത മണ്ണ് കടത്ത് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതി അംഗം എ. വേലായുധന്‍, ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.ആര്‍ സുകന്യ, ജില്ലാ കമ്മിറ്റി അംഗം ഇ. കൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, വൈസ് പ്രസിഡന്റ് എച്ച്.ആര്‍ ശ്രീധരന്‍, സെക്രട്ടറിമാരായ സി.കെ. വത്സലന്‍, എം. പ്രദീപ് കുമാര്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ. ശോഭന, മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. പ്രകാശന്‍, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എ. കൃഷ്ണന്‍, വൈസ് പ്രസിഡന്റ് കുട്ട്യന്‍, ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരായ പി. സുരേശന്‍, എം. ജിതേഷ്, ബാബു ചതുരക്കിണര്‍, സെക്രട്ടറിമാരായ എം. വിവേക്, സി. രാജേഷ്, കെ.എം. ജിതേഷ്, എ. വിനോദ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
