കാഞ്ഞങ്ങാട്: നെഹ്‌റു കോളേജില്‍ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു;ഡി.വൈ.എഫ്.ഐ പ്രഫഷണല്‍ കമ്മിറ്റി കാസര്‍കോടിന്റെയും കോളേജ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി നീലേശ്വരം നഗരസഭാ അധ്യക്ഷന്‍ പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു

പടന്നക്കാട്: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്റെയും ഡി.വൈ.എഫ്.ഐ പ്രൊഫഷണല്‍ കമ്മിറ്റി കാസര്‍കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ”ക്യാമ്പസ് മെന്റല്‍ ഹെല്‍ത്ത് കണക്ട് 2026” പരിപാടി സംഘടിപ്പിച്ചു. ‘ കേള്‍ക്കാം മനസ്സിലാക്കാം കൂടെ നില്‍ക്കാം എന്ന സന്ദേശമുയര്‍ത്തിയായിരുന്നു പരിപാടി.
നീലേശ്വരം നഗരസഭാ അധ്യക്ഷന്‍ പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഡി. വൈ. എഫ്. ഐ പ്രൊഫഷണല്‍ സബ്കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഡോ. ആര്യ എ. ആര്‍. അധ്യക്ഷത വഹിച്ചു.
കോളേജ് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പഠനസമ്മര്‍ദ്ദം, പരീക്ഷാഭയം, തൊഴില്‍ സംബന്ധമായ ആശങ്കകള്‍, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. ജില്ലാ ആയുര്‍വേദ ആശുപത്രി പടന്നക്കാട്ടിലെ മാനസികം വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. റഹ്‌മത്തുള്ള ”ക്യാമ്പസ് ലൈഫ് , സ്ട്രെസ് ആന്റ്‌മെന്റല്‍ ഹെല്‍ത്ത് ‘ എന്ന വിഷയത്തില്‍ മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. വി. രതീഷ്, ജില്ലാ പ്രസിഡന്റ് വി. ഗിനീഷ്, പ്രൊഫഷണല്‍ സ്റ്റേറ്റ് കമ്മിറ്റി അംഗം വിദ്യാധരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി എം. വി സുജിത്ത് പ്രൊഫെഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ നപിന്‍ എന്നിവര്‍ സംസാരിച്ചു കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ ദേവിക സന്തോഷ് സ്വാഗതവും ജനറല്‍ സെക്രട്ടറി ശിവപ്രസാദ് നന്ദിയും പറഞ്ഞു.
യുവജനങ്ങള്‍ക്കിടയില്‍ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുറന്നുപറയാനും ആവശ്യമായ പിന്തുണ തേടാനുമുള്ള പ്രോത്സാഹനമായിരുന്നു പരിപാടിയുടെ ലക്ഷ്യം.

 

error: Content is protected !!