തീര്‍ത്ഥംകര കടിഞ്ഞത്തൂര്‍ ശ്രീ അയ്യപ്പ ഭജന മഠം സുവര്‍ണ്ണജൂബലി ആഘോഷം: വനിതാ സംഗമം നടത്തി;അഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.വി.സുകുമാരന്‍ ഉല്‍ഘാടനം ചെയ്തു.

പടന്നക്കാട്: തീര്‍ത്ഥംകര കടിഞ്ഞത്തൂര്‍ ശ്രീ അയ്യപ്പ ഭജനമഠം സുവര്‍ണ ജൂബിലിയുടെ ഭാഗമായി വനിതാ സംഗമം നടത്തി. സിന്ധു ഗിരീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.വി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.എം. രാഘവന്‍ സ്വാഗതം പറഞ്ഞു.

കൗണ്‍സിലര്‍ ഗായത്രി ബാലന്‍, ടി.കുഞ്ഞികൃഷ്ണന്‍,പി.പി.ലസീത,ഹരീഷ്, സായിദാസ്,കെ. രാമകൃഷ്ണന്‍, കാണിച്ചിറ നാരായണന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.ടി. രാജേഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി.

 

error: Content is protected !!