ഉന്നതികളില്‍ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധ ക്യാമ്പുമായി അമ്പലത്തറ ജനമൈത്രി പോലീസ്

അയ്യങ്കാവ് :അമ്പലത്തറ ജനമൈത്രി പോലീസ് കോടോം – ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 16 ആം വാര്‍ഡില്‍ നടത്തുന്ന പ്രത്യേക പരിഗണന പദ്ധതി ആയ ‘ശ്രദ്ധ’ യുടെ ഭാഗമായി കുടുംബശ്രീ എ ഡി എസുമായി സഹകരിച്ചു കൊണ്ട് അയ്യങ്കാവ് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സ്ത്രീകള്‍ക്ക് വേണ്ടി സ്വയം പ്രതിരോധ ക്യാമ്പ് നടത്തി.അമ്പലത്തറ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് -ഇന്‍സ്പെക്ടര്‍ ടി. വി.ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ ജനമൈത്രി ബീറ്റ് പോലീസ് ഓഫിസര്‍ ടി വി പ്രമോദ് അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ എന്‍.രാജന്‍ വിശിഷ്ടാതിഥി യായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ സി .ഷിനോയ്, റിട്ട. എസ് ഐ വി കുഞ്ഞിക്കണ്ണന്‍, മഹിളാ സമഖ്യ കാസര്‍കോട് ജില്ല ആര്‍ പി അനീസ എസ്, എ ഡി എസ് പ്രസിഡന്റ് ശാലിനി എം എന്നിവര്‍ സംസാരിച്ചു. എ ഡി എസ് സെക്രട്ടറി കെ.ജ്യോതി നന്ദി പറഞ്ഞു.കാസര്‍കോട് ജില്ലാ പോലീസ് സെല്‍ഫ് ടീം അംഗങ്ങള്‍ ആയ അസിസ്റ്റന്റ് സബ് -ഇന്‍സ്പെക്ടര്‍ ബി. സുപ്രഭാ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രസീത സി പി കെ, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ വി .ഷിബിന്‍, പി ശ്യാമരാജ് എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.

 

error: Content is protected !!