കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ കോണ്‍ഗ്രസ് സമര രംഗത്ത് ഉണ്ടാകും: രാജമോഹന്‍ ഉണ്ണിത്താന്‍ എംപി

കാഞ്ഞങ്ങാട്: ജനാധിപത്യത്തിന്റെ കരുത്തും കാതലുമായ വോട്ടവകാശം ഇല്ലാതാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുoവരെ കോണ്‍ഗ്രസ് സമര രംഗത്ത് ശക്തമായി നിലകൊള്ളുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്യുന്ന രാഹുല്‍ ഗാന്ധിക്ക് ഭാരത നാടിന്റെ ഐക്യദാര്‍ഢ്യം ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാനേഷ് കുമാര്‍ ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും പാദസേവകനായി മാറിയെന്നും ജനാധിപത്യം കശാപ്പ് ചെയ്യാന്‍ എസ്‌ഐആറിലെ ഫോം സിക്‌സ് തിരുത്തിയത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.എഐസിസി ആഹ്വാനപ്രകാരമുള്ള കരി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അധ്യക്ഷനായി ഉദുമ എംഎല്‍എ കെ.നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ ബിപി പ്രദീപ് കുമാര്‍, അഡ്വക്കേറ്റ് പി വി സുരേഷ്, അഡ്വക്കേറ്റ് ശ്രീജിത്ത് മാടക്കല്ല്, രാജന്‍ പെരിയ, ഉമേഷന്‍ വേളൂര്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, വി ഗോപി, കാര്‍ത്തികേയന്‍ പെരിയ, ചന്ദ്രശേഖരന്‍ ഏര്‍വാട്ടു മോഹനന്‍, വി രാധാകൃഷ്ണന്‍, മനോജ് തോമസ്, സന്തോഷ് ചാക്കോ എന്നിവര്‍ സംസാരിച്ചു

 

error: Content is protected !!