പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ട്രോമാ കെയര്‍ (അപകട അത്യാഹിത ചികിത്സ) വളണ്ടിയര്‍ പരിശീലനവും രക്തദാന ക്യാമ്പും നടത്തുന്നു. പെരുങ്കളിയാട്ട വളണ്ടിയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് , ജില്ലാ പോലീസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ട്രാക് എന്നിവയുടെ സഹകരണത്തോടെ 18 ന് രാവിലെ 9.30 മുതല്‍ 4 വരെയാണ് പരിശീലനം.
പ്രഥമ ശുശ്രൂഷ, റോഡ് സേഫ്റ്റി, ലീഡര്‍ഷിപ്പ് എന്നീ വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസെടുക്കും. 18-50നും മധ്യേയുള്ള പുരുഷന്മാര്ക്കും 18-40നും മധ്യേയുള്ള സ്ത്രീകള്‍ക്കും പങ്കെടുക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നല്‍കും. താത്പര്യമുള്ളവര്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അന്നേ ദിവസം രാവിലെ 9ന് കരിപ്പോടി ശക്തി ഓഡിറ്റോറിയത്തില്‍ എത്തണം. 100 രൂപ രജിസ്ട്രേഷന് ഫീസ് അടച്ച് ആദ്യം പേര് നല്കുന്ന 100 പേര്‍ക്കാണ് ട്രോമ കെയര്‍ പരിശീലനത്തിന് അവസരം ലഭിക്കുക. രക്തദാന ക്യാമ്പില്‍ പങ്കാളിത്ത പരിമിതിയില്ല. 9746084661, 9961761005.
