ചരിത്രത്തില്‍ അടയാളപ്പെടുത്തി കേരള നിയമസഭയില്‍ സാമാജികര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടലഹരി വിരുദ്ധ ഓപ്പറേഷന്‍ തുഫാന്‍ ചിത്രം ‘ഡെയ്ഞ്ചറസ് വൈബ്’ പ്രൗഢ ഗംഭീരസദസ്സില്‍ കാഞ്ഞങ്ങാട് പ്രദര്‍ശിപ്പിച്ചു.

കാഞ്ഞങ്ങാട് : ഓപ്പറേഷന്‍ തൂഫാനെ ആദ്യമായി സിനിമയില്‍ അടയാളപ്പെടുത്തിയും കേരള നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം ‘ഡെയ്ഞ്ചറസ് വൈബ്’കാഞ്ഞങ്ങാട് വിനായക തിയേറ്ററില്‍ പ്രൗഢ ഗംഭീരസദസ്സില്‍ പ്രദര്‍ശിപ്പിച്ചു.ചലച്ചിത്ര സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍ കഥ എഴുതി സംവിധാനം ചെയ്ത’ഡെയ്ഞ്ചറസ് വൈബിന്റെ’ നിയോജക മണ്ഡലം പ്രദര്‍ശനോല്‍ഘാടനം
കാഞ്ഞങ്ങാട് എം എല്‍ എ
അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ നിര്‍വ്വഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി വി.രമേശന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി .അനില്‍കുമാര്‍ മുഖ്യാതിഥിയായി.
പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി. തുളസി, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മൂലക്കണ്ടം , മഹമൂദ് മുറിയനാവി , കെവി കൃഷ്ണന്‍ , വി വി കൃഷ്ണന്‍ , പി .പി രാജു , കൈനി മോഹനന്‍ , സത്യന്‍ പൂച്ചക്കാട് , എം .മുകുന്ദ് പ്രഭു , കെ വിനോദ് കുമാര്‍, യു വി ജയപ്രകാശ് , നഗരസഭ കൗണ്‍സിലര്‍മാര്‍ , ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ,
സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍,സജ്ജു ഫിലിപ്പ്,
ബിഎന്‍ഐ ഡൈനാമിക് ചാപ്റ്റര്‍ കാസര്‍കോടിന്റെ പ്രസിഡന്റ് അഹമ്മദ് റാഫി,
പ്രിവന്റീവ് ഓഫീസര്‍
എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ചാള്‍സ് ജോസ്, പി.സമീര്‍ സിദ്ധീക്കി,
പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ
തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും അന്‍ഷിയും പാണാലി ജുനൈസും ഹരിത്ത് വിജയ കൃഷ്ണനും കൈ ഇന്ദിരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.
കേരള സര്‍ക്കാരിന്റെഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രം
ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസര്‍ സഹദേവന്‍ നടത്തുന്ന പോരാട്ടവും പ്രതിരോധവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് പ്രമേയം.
ഡെയ്ഞ്ചറസ് െൈവബ് സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലങ്ങളിലും പ്രത്യേക പ്രദര്‍ശനം നടത്തുന്നുണ്ട്.

 

error: Content is protected !!