അമ്പലത്തറ: കാലിച്ചാനടുക്കം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. അട്ടക്കണ്ടം കടുത്തലകുന്നേല്‍ ഹൗസില്‍ സെബാസ്റ്റ്യന്റെ മകന്‍ ജബിന്‍ സെബാസ്റ്റ്യന്‍ (30) നെയാണ് കാണാതായത്. ജോലിക്കായി ബംഗളൂരുവിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ജൂലായ് 3 ന് വീട്ടില്‍ നിന്ന് പോയതാണ്. ഇതുവരെ തിരിച്ചെത്തിയില്ല.
ബന്ധുക്കള്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. യുവാവിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
0467-2243200, 9497947275.
