കാഞ്ഞങ്ങാട്: നേത്രാവതി എക്സ്പ്രസില്‍ യാത്രക്കാരിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പന്നിപ്പാറ മുട്ടത്തൊടി സ്വദേശിയും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ കെ.കെ. അബ്ദുല്ല (63) യെയാണ് കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 28ന് രാവിലെ കോഴിക്കോട്ടേക്ക് പോയ നേത്രാവതി എക്സ്പ്രസിലായിരുന്നു മോഷണം. വേങ്ങേരി സ്വദേശിനി സൂര്യകൃഷ്ണയുടെ 30,000 രൂപയും 10,000 രൂപയും വിലവരുന്ന രണ്ട് ഫോണുകളാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് സൂര്യകൃഷ്ണ കാസര്‍കോട് റെയില്‍വേ പോലീസില്‍ പരാതി നല്കി. പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളില്‍ നിന്ന് മോഷണം പോയ രണ്ട് ഫോണുകളും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ട്രെയിനുകളില്‍ സ്ഥിരമായി മോഷണം നടത്തുന്നയാളാണ് അബ്ദുല്ലയെന്നും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. കോഴിക്കോട് റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, കാസര്‍കോട് സ്റ്റേഷന് എസ്.ഐ കെ. രാജീവന്, ഇന്‍സ്പെക്ടര്‍ സി.എസ്. സനില്‍കുമാര്‍, എ.എസ്.ഐ ഗംഗാധരന്, സി.പി.ഒ പി. സുശാന്ത്, ആര്.പി.എഫ് സി.പി.ഡി.എസ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ കെ.എം. ഷിജു, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീകാന്ത്, കോണ്‍സ്റ്റബിള്‍മാരായ അബ്ദുല്‍ സത്താര്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
