കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ഗവ .വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കലോത്സവം പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി എച്ച് ഷംസുദീന്‍ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കെ ഗീത, പ്രഥമാധ്യാപകന്‍ എം ഗിരീശന്‍, പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍, കെ ദാമോദരന്‍,സി ശാരദ,കെ പി രഞ്ജിത്ത്, സി അജിത എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സമീര്‍ സിദ്ദിഖിന് പിടിഎയും സ്റ്റാഫും ഏര്‍പ്പെടുത്തിയ ഉപഹാരം അംബികാസുതന്‍ മാങ്ങാട് സമ്മാനിച്ചു.
കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍ കലോത്സവത്തിന് തുടക്കം: അംബികാസുതല്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു
