പൊക്കുടന്റെ വഴിയെ മകനും : നീലേശ്വരം പുഴയോരത്ത് കണ്ടല്‍ തൈകള്‍ നട്ടു

നീലേശ്വരം: കണ്ടല്‍കാടുകളുടെ രക്ഷകന്‍ എന്നറിയപ്പെടുന്ന കല്ലേന്‍ പൊക്കുടന്റെ മകന്‍ രഘുനാഥന്‍ മുട്ടുകാടിയുടെ നേതൃത്വത്തില്‍ മൈ ഭാരത് കാസര്‍കോട്, ബെള്ളിക്കോത്ത് തത്ത്വമസി യോഗകേന്ദ്രം പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.സി.സി., എന്‍.എസ്.എസ്. യൂനിറ്റുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സേവാ പക്വടയുടെ ഭാഗമായി പടന്നക്കാട് നീലേശ്വരം പുഴയോരത്ത് കണ്ടല്‍ തൈകള്‍ നട്ടു. രഘുനാഥന്‍ മുട്ടുകാടി ശേഖരിച്ച കണ്ടല്‍ തൈകള്‍ കല്ലേന്‍ പൊക്കുടന്റെ കണ്ടല്‍ വനവല്‍ക്കരണരീതിയില്‍ പുഴയോരത്ത് തൈകള്‍ നട്ട് സമീപത്ത് താങ്ങായി ശീമക്കൊന്ന കമ്പുകള്‍ പിടിപ്പിച്ചു. വളരെ വേഗം പടര്‍ന്ന് പിടിക്കുന്ന ഭ്രാന്തന്‍ കണ്ടല്‍ തൈകള്‍ ആണ് നട്ടത്. നൂറ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ നൂറ് കണ്ടല്‍ തൈകള്‍ നട്ടു. ‘കണ്ടല്‍കാടുകളും പരിസ്ഥിതി സംരക്ഷണവും ‘ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അസോഷ്യേറ്റ് എന്‍.സി.സി.ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ.നന്ദകുമാര്‍ കോറോത്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ രഘുനാഥന്‍ മുട്ടുകാടിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ഡോ.പി.രജീഷ് അധ്യക്ഷത വഹിച്ചു. അശോക് രാജ് ബെള്ളിക്കോത്ത് സ്വാഗതവും എന്‍.സി.സി.അണ്ടര്‍ ഓഫീസര്‍ ഗൗതം കരിച്ചേരി നന്ദിയും പറഞ്ഞു.

 

error: Content is protected !!