കാഞ്ഞങ്ങാട്: അടോട്ട് പുതിയപുര തറവാട്ടില്‍
2027 ഏപ്രില്‍ 5,6,7,8 തിയ്യതികളില്‍ നടക്കുന്ന
വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോസവത്തിന്റെ ഭാഗമായി നെല്‍കൃഷിക്കുള്ള വിത്തിടല്‍ ചടങ്ങ് നടന്നു.
തെയ്യം കെട്ടിന്റെ ആവശ്യത്തിലേക്കുള്ള നെല്ല് അടോട്ട് വയലിലെ മൂന്ന് ഏക്കര്‍ സ്ഥലത്താണ്കൃഷി ചെയ്യുന്നത്.
ഉത്സവാന്തരിഷത്തില്‍ അടോട്ട് മൂത്തേടത്ത് കുതിര് ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം സ്ഥാനികരും തെയ്യം കെട്ട് മഹോത്സവ സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്ന്
നെല്‍ കൃഷിക്ക് വിത്ത് വിതച്ചു.നാരായണന്‍ വെളിച്ചപ്പാടന്‍, ജയേഷ് കൂട്ടായിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാര്‍ഷിക സബ് കമ്മറ്റി ചെയര്‍മാന്‍ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.
ആഘോഷ കമ്മറ്റി ചെയര്‍മാന്‍ മടത്തനാട് രാജന്‍ ,
ജനറല്‍ കണ്‍വീനര്‍ എം. വി. നാരായണന്‍ കൊളവയല്‍,
വര്‍ക്കിങ്ങ് ചെയര്‍മാന്‍ എ.വി.സഞജയന്‍,പി.സജിത്കുമാര്‍, കെ.വി. ലക്ഷമണന്‍, കെ.വി.സുന്ദരന്‍ കെ.പി.ലക്ഷ്മണന്‍,
ചന്ദ്രന്‍ പടിഞ്ഞാര്‍, പി.നാരായണന്‍, അമ്പൂഞ്ഞി എന്നിവര്‍ സംസാരിച്ചു.
വി.വി.കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.
