മോനാച്ച ശ്രീ ഭഗവതി ക്ഷേത്ര നവീകരണ പുന: പ്രതിഷ്ഠ ബ്രഹ്‌മ കലശവും, കളിയാട്ട മഹോല്‍സവം : ലോഗോ പ്രകാശനം നടന്നു; സിനിമാ, ടെലിവിഷന്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2027 ഫെബ്രുവരി 14 മുതല്‍ 20 വരെ നടക്കുന്ന മോനാച്ച ശ്രീ ഭഗവതി ക്ഷേത്ര നവീകരണ പുന: പ്രതിഷ്ഠ ബ്രഹ്‌മ കലശവും, കളിയാട്ട മഹോല്‍സവ ത്തിന്റെയും ലോഗോ പ്രകാശനം
നടന്നു. ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിനിമാ, ടെലിവിഷന്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആഘോഷ കമ്മിറ്റി വര്‍ക്കിംങ് ചെയര്‍മാന്‍ ഇ.വി. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ. രൂഗ്മിണി, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രഘു ബി. നാരായണന്‍ , മാതൃ സമിതി പ്രസിഡന്റ് സുമ പുഷ്പരാജ്, രാജന്‍ പണിക്കര്‍, എന്നിവര്‍ പ്രസംഗിച്ചു. പബ്ലിസിറ്റി ചെയര്‍മാന്‍ സി.കെ. വത്സലന്‍ സ്വാഗതവും, സംഘാടക സമിതി ചീഫ് കോര്‍ഡിനേറ്റര്‍ പ്രമോദ് പണിക്കര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!