ജില്ലാ സ്‌കൂള്‍ വടംവലി മല്‍സരം: പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോടും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹോസ്ദുര്‍ഗ് സബ്ബ് ജില്ലകള്‍ ചാമ്പ്യന്മാരായി

കാഞ്ഞങ്ങാട് : സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി കാസര്‍കോട് റവന്യൂ ജില്ല സിനിയര്‍ ആണ്‍- പെണ്‍കുട്ടികളുടെ
വടംവലി മത്സരം ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍
ചിറ്റാരിക്കാല്‍ സബ്ബ് ജില്ലയെ പരാജയപ്പെടുത്തി കാസര്‍കോട് സബ്ബ് ജില്ല ജേതാക്കളായി. ഹോസ്ദുര്‍ഗ്
ബേക്കല്‍ സബ്ബ് ജില്ലകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. ആണ്‍കുട്ടിയുടെ വിഭാഗത്തില്‍
കാസര്‍കോട് സബ്ബ് ജില്ലയെ പരാജയപ്പെടുത്തി ഹോസ്ദുര്‍ഗ് സബ് ജില്ല ഒന്നാം സ്ഥാനം സ്വന്തമാക്കി.
ചിറ്റാരിക്കാല്‍ ചെറുവത്തൂര്‍ സബ്ബ് ജില്ലകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ആണ്‍കുട്ടികളെ വിഭാഗത്തില്‍
ജെ.അര്‍ജുന്‍, (ജിഎച്ച്എസ്എസ് ബളാന്തോട് ), നിരഞ്ജന്‍ മടിക്കല്‍, തേജസ് ബാബു (ഇരുവരും ജിഎച്ച്എസ്എസ് അമ്പലത്തറ), അതുല്‍ കൃഷ്ണ, അഖില്‍ അജയ്, എ ആര്‍ അഭിഷേക്,ബി എച്ച് മുഹമ്മദ് അജ്മല്‍,
എം.അദിത്ത്, എ ആര്‍ .ആദിത്യന്‍ (എല്ലാവരും ഡോ.എ. ജി. എച്ച്.എസ്.എസ്. കോടോത്ത് തോമസ്).
പെണ്‍കുട്ടികളെ വിഭാഗത്തിന്‍ പി.അനുശ്രീ , കെ.സ്വാതി, ടി കെ .ഹൃദ്യനാഥ് , വൈഗ വിജയന്‍,
എം.ആര്യാനന്ദ , കെ. ആദിശ്രീ (എല്ലാവരും ജിഎച്ച്എസ്എസ് കുണ്ടംകുഴി), ശിവന്യ പ്രസന്നന്‍ ,
എം . എന്‍. നവമി (ഇരുവരും ജി എച്ച് എസ് എസ് ബേത്തൂര്‍ പാറ) ലയന വിനോദ് (ജി എം ആര്‍ എസ് എസ് ഗേള്‍സ് കാസര്‍കോട് ) എന്നിവര്‍ സ്വര്‍ണ്ണ മെഡലിന് അര്‍ഹരായത്. കോച്ച് : കെ. വാസന്തി ടീച്ചര്‍ കുണ്ടംകുഴി,
യദു ആയറോട്ട്. ഈ മാസം 24, 25 തീയതികളില്‍ കോഴിക്കോട്ടു വെച്ച് നടക്കുന്ന സംസ്ഥാന മല്‍സരത്തിലേക്കുള്ള ജില്ലാ ടീമിന്റെ സെലക്ഷന്‍ നടന്നു. ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എച്ച് എം.
ഇന്‍ചര്‍ജ്ജ് ഷിബി ഇവാനിയോസ് സമ്മാനങ്ങള്‍വിതരണം ചെയ്തു. കായിക അധ്യാപകന്‍
രതീഷ് കുമാര്‍ അധ്യക്ഷനായി. വടംവലി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം വി രതീഷ്
വെള്ളച്ചാല്‍, വൈസ് പ്രസിഡന്റ് ബാബു കോട്ടപ്പാറ, ട്രഷറര്‍ മനോജ് അമ്പലത്തറ, എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

 

error: Content is protected !!